അഫ്ഗാനെ ഭീകരവാദത്തിന്റെ മണ്ണാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന്  നരേന്ദ്രമോദി

SEPTEMBER 25, 2021, 7:44 PM

ന്യൂയോർക്ക്:  അഫ്ഗാനെ ഭീകരവാദത്തിന്റെ മണ്ണാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ചില രാജ്യങ്ങൾ ഭീകരവാദത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നുവെന്നും പാകിസ്ഥാനെ പരോക്ഷമായി സൂചിപ്പിച്ച്‌ നരേന്ദ്രമോദി പറഞ്ഞു.

കൊവിഡിൽ മരണമടഞ്ഞവർക്ക് ആദരമർപ്പിച്ചാണ് നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത്. കൊവിഡ് വാക്സിനേഷനിൽ ഇന്ത്യയുടെ നേട്ടവും മോദി ചൂണ്ടിക്കാണിച്ചു. ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് വാക്സിൻ ഉത്പാദനത്തിനായി മോദി ക്ഷണിക്കുകയും ചെയ്തു.

vachakam
vachakam
vachakam

ഇന്ത്യ വളരുമ്പോൾ ലോകം വളരുന്നു. ഇന്ത്യ മാറുമ്പോൾ ലോകം വളരുകയാണെന്നും മോദി യുഎൻ ആസ്ഥാനത്ത് നടത്തിയ പ്രസം​ഗത്തിൽ പറഞ്ഞു. 

ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി. 40 കോടി ജനങ്ങളെ ബാങ്കിംഗ് മേഖലയുമായി ബന്ധിപ്പിച്ചു. ഇന്ത്യ ലോകത്തെ ആദ്യ ഡിഎൻഎ വാക്സീൻ വികസിപ്പിച്ചു. 12 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സീൻ നല്കാൻ ഇന്ത്യ തയ്യാറാണ്. ജനാധിപത്യമൂല്യങ്ങളിലൂന്നിയ സാങ്കേതിക വിദ്യ അനിവാര്യമാണെന്നും മോദി പറഞ്ഞു. വാക്സീൻ  ഉത്പാദനത്തിന് ആഗോള കമ്പനികളെ സ്വാഗതം ചെയ്യുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam