യുദ്ധമേല്‍പ്പിച്ച നീറ്റലുമായി 50 വര്‍ഷം; അവസാന മുറിപ്പാടും നീക്കം ചെയ്ത് 'നപാം ഗേൾ' 

JULY 1, 2022, 8:50 PM

വിയറ്റ്നാം യുദ്ധം എന്ന് കേൾക്കുമ്പോൾ മിക്കവരുടെയും മനസ്സിൽ ഓടിയെത്തുന്നത് ഒരു ചിത്രമാണ്. ഒരു ബോംബറിൽ നഗ്നയായി ഓടുകയും അലറുകയും നിലവിളിക്കുകയും ചെയ്യുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ചിത്രം. അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫർ നിക്ക് ഉട്ട് പകർത്തിയ ചിത്രം പിന്നീട് ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ യുദ്ധ ചിത്രങ്ങളിൽ ഒന്നായി മാറി.


നീണ്ട 50 വര്‍ഷക്കാലത്തിനൊടുവില്‍ യുദ്ധം തന്റെ ശരീരത്തില്‍ അവശേഷിപ്പിച്ച എല്ലാ പാടുകളും മായ്ച്ചിരിക്കുകയാണ് നപാം പെണ്‍കുട്ടിയെന്നറിയപ്പെടുന്ന കിം ഫുക്ക്. പൊള്ളിയ പാടുകള്‍ നീക്കം ചെയ്യാനുള്ള പതിനേഴാമത്തേയും അവസാനത്തേതുമായ ലേസര്‍ ചികിത്സയ്ക്കും ഫുക്ക് ചൊവ്വാഴ്ച വിധേയയായി.

vachakam
vachakam
vachakam


മിയാമിയിലെ ഡെര്‍മറ്റോളജി ആന്‍ഡ് ലേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയാണ് 59 വയസുകാരിയായ ഫുക്ക് ലേസര്‍ ചികിസ്തയ്ക്ക് വിധേയയായത്. ഡോ ജില്‍ വൈബലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോംബാക്രമണത്തില്‍ പൊള്ളിക്കരിഞ്ഞ ചര്‍മ്മ കോശങ്ങളെ നീക്കം ചെയ്തത്.

ശരീരത്തിന്റെ പിന്‍ ഭാഗത്ത് ബോംബാക്രമണത്തില്‍ കിം ഫുക്കിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. 17 സര്‍ജറികള്‍ക്കാണ് ഇവര്‍ പിന്നീട് വിധേയയായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam