ഹിജാബ് നിരോധിച്ച് മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ താജിക്കിസ്ഥാന്‍

JUNE 22, 2024, 3:41 AM

ദുഷാന്‍ബെ: മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ താജിക്കിസ്ഥാന്‍ ഹിജാബ് ഉപയോഗിക്കുന്നത് നിരോധിച്ചു. 'അന്യഗ്രഹ വസ്ത്രം' എന്നാണ് ഹിജാബിനെ താജിക്കിസ്ഥാന്‍ ഭരണകൂടം വിശേഷിപ്പിച്ചത്. ഈദ് സമയത്ത് കുട്ടികള്‍ പണം യാചിക്കുന്ന ആചാരമായ 'ഇദി'യും താജിക്കിസ്ഥാനില്‍ നിരോധിച്ചിട്ടുണ്ട്. മതേതര ദേശീയ സ്വത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ ഏറ്റവും പുതിയ നടപടിയാണ് ഹിജാബ് നിരോധിക്കാനുള്ള നീക്കം.

ഏകദേശം 10 ദശലക്ഷം മുസ്ലീങ്ങളുള്ള താജിക്കിസ്ഥാനിലെ 96 ശതമാനത്തിലധികം ജനങ്ങളും ഇസ്ലാമിന്റെ വിവിധ വിഭാഗങ്ങളെ പിന്തുടരുന്നു.

ഹിജാബിനെ 'അന്യഗ്രഹ വസ്ത്രം' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് താജിക്കിസ്ഥാന്‍ പ്രസിഡന്റ് ഇമോമാലി റഹ്‌മോന്‍ അറബിക് മൂടുപടം നിയന്ത്രിക്കുന്നതിനും നിരോധിക്കുന്നതിനുമുള്ള ബില്ലിന് അംഗീകാരം നല്‍കിയത്.

vachakam
vachakam
vachakam

നിയമ ലംഘകര്‍ക്ക് 65000 സോമോണി (5 ലക്ഷം രൂപ) വരെയുള്ള കനത്ത പിഴയും പുതിയ നിയമത്തില്‍ ഉള്‍പ്പെടുന്നു. പുതിയ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മത അധികാരികളും യഥാക്രമം 3 ലക്ഷം രൂപയ്ക്കും 5 ലക്ഷം രൂപയ്ക്കും തുല്യമായ പിഴ നല്‍കേണ്ടി വരുമെന്ന് താജിക്ക് ന്യൂസ് ഏജന്‍സി ഏഷ്യ-പ്ലസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഈദുല്‍ ഫിത്തര്‍, ഈദ് അല്‍ അദ്ഹ, നൗറൂസ് എന്നീ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഈദിയുടെ ആചാരവും അമിത ചെലവും നിരോധിക്കുന്ന നിയമങ്ങളിലും മധ്യ-ഏഷ്യന്‍ രാഷ്ട്രത്തിന്റെ പ്രസിഡന്റ് ഇമോമാലി റഹ്‌മോന്‍ ഒപ്പുവെച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

2007-ല്‍ താജിക് വിദ്യാഭ്യാസ മന്ത്രാലയം വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്ലാമിക വസ്ത്രങ്ങളും പാശ്ചാത്യ ശൈലിയിലുള്ള മിനിസ്‌കേര്‍ട്ടുകളും നിരോധിച്ചതോടെയാണ് ഹിജാബിന്റെ നിയന്ത്രണം ആരംഭിച്ചത്. ഒടുവില്‍ എല്ലാ പൊതുസ്ഥാപനങ്ങളിലേക്കും നിരോധനം വ്യാപിപ്പിച്ചു.

vachakam
vachakam
vachakam

കൊസോവോ, അസര്‍ബൈജാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവയുള്‍പ്പെടെ നിരവധി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ പൊതുവിദ്യാലയങ്ങളിലും സര്‍വകലാശാലകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ബുര്‍ഖയും ഹിജാബും നിരോധിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam