ഇന്നത്തെ കാലത്ത് ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കുന്നവരാണ് നമ്മളില്‍ മിക്കവരും. ഇതിനിടയില്‍ ചര്‍ച്ചാ വിഷയമാകുന്ന ഒന്നാണ് പഞ്ചസാര.
അടുത്തിടെ പഞ്ചസാര വിഷമാണെന്ന ഒരു ട്വീറ്റ് വൈറലായിരുന്നു. ഡോക്ടര്‍ പീറ്റര്‍ എച്ച് ഡയമാന്‍ഡിസിന്റേതായിരുന്നു ഈ ട്വീറ്റ്. എന്നാല്‍ ഈ ട്വീറ്റിന് മറുപടിയായി തികച്ചു വിപരീതമായ ഒരു ട്വീറ്റാണ് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് പങ്കുവെച്ചത്.
‘ഞാന്‍ എല്ലാ ദിവസവും രാവിലെ ഒരു ഡോനട്ട് കഴിക്കുന്നു, ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്’ -എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്. മസ്‌കിന്റെ ട്വീറ്റിന് മറുപടിയായി പീറ്റര്‍ രംഗത്തെത്തി.
“ശരി എലോണ്‍, കൂടുതല്‍ വ്യക്തമായി പറയാന്‍ എന്നെ അനുവദിക്കൂ. പഞ്ചസാര ഒരു സ്ലോ പോയിസണ്‍ ആണ്” അദ്ദേഹം ട്വീറ്റ് ചെയ്തു.
Sugar is poison.
— Peter H. Diamandis, MD (@PeterDiamandis) March 28, 2023
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്