മോസ്‌കോ സിറ്റികോടതി നവാല്‌നിയുടെ പ്രസ്ഥാനത്തെ നിയമവിരുദ്ധമെന്ന് വിധിച്ചു

JUNE 10, 2021, 4:53 PM

മോസ്‌കോ കോടതി ബുധനാഴ്ച നിയമവിരുദ്ധ പ്രസ്ഥാനമായി പ്രഖ്യാപിച്ചു പ്രതിപക്ഷ നേതാവ് അലെസ്‌കി നവാല്‌നിയുടെ സംഘടനയെ. അത് തീവ്രവാദ സംഘടനയെന്ന് മുദ്ര കുത്തി, ക്രംലിൻ വിമർശകരെ നിശ്ശബ്ദരാക്കി. അവരെ സെപ്റ്റംബർ തിരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കാതിരിക്കാൻ അയോഗ്യരും ആക്കി. നവാല്‌നിയുടെ അനുയായികൾ അഴിമതിക്കെതിരെയും, ഭരണത്തിനെതിരെയും, വിമർശനവുമായി തുടരുന്നത് കൊണ്ട് അവരെ നിശബ്ധരാക്കാനും, അടുത്ത് വരുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കാതിരിക്കാനുമാണ് മോസ്‌ക്കോ സിറ്റി കോർട്ട് റൂളിങ്ങ്. ക്രെംലിൻ തന്ത്രമാണ് പ്രതിപക്ഷ നേതാവിന്റെ പാർട്ടിയെ നിശബ്ദമാക്കുക എന്നത്.

തീവ്രവാദപ്രസ്ഥാനമായി ചിത്രീകരിക്കുന്നത് വഴി അതിൽ പ്രവർത്തിക്കുന്നവരെ ദീർഘനാൾ ജയിലിൽ അടയ്ക്കാൻ കഴിയും. തീവ്രവാദ ലേബൽ നൽകുന്നത് വഴി, അവർക്ക് സംഭാവന കൊടുക്കുന്നവരും കുറ്റക്കാരാകും. ആരെങ്കിലും ഗ്രൂപ്പിന്റെ പ്രചരണ ലഘുലേഖകൾ കൈവശം വയ്ക്കുന്നതും, പ്രചരിപ്പിക്കുന്നതും കുറ്റകരമാകും. നവാല്‌നിയെ, ജർമ്മനിയിൽ നിന്ന് തിരിച്ചു വരുമ്പോൾ റഷ്യയിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. പുട്ടിന്റെ കടുത്ത വിമർശകനായ നവാല്‌നിയെ ജയിലിൽ നിന്ന് വിട്ടയക്കണമെന്ന് പല ലോകരാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. യു.എസ്. പ്രസിഡന്റ് ബൈഡനും അക്കൂട്ടത്തിൽപെടുന്നു.

ശിക്ഷ പുറത്തു വന്നതിനു ശേഷം നവാല്‌നി പറഞ്ഞത് 'നീതിക്ക് വിരുദ്ധമായ വിധി' എന്നാണ്. ക്രെംലിന് എതിരെ ശബ്ദിച്ചു കൊണ്ടിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. 'അഴിമതി അടിത്തറ ആക്കിയ ഗവൺമെന്റ്' എന്ന് അദ്ദേഹം പറഞ്ഞു. 'ഞങ്ങൾ ആശയങ്ങളും, ലക്ഷ്യങ്ങളും ഉപേക്ഷിക്കുകയില്ല. ഇത് ഞങ്ങളുടെ രാജ്യമാണ്. ഞങ്ങൾക്ക് വേറെ ഒന്നില്ല' എന്നും അദ്ദേഹം പറഞ്ഞു. യു.എസ്.സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്, കോടതി വിധിയെ തിരസ്‌കരിച്ചു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam