ലണ്ടന്‍: ചാള്‍സ് രാജാവിനു നേരെ വീണ്ടും ചീമുട്ടയേറ്. മുട്ടയെറിഞ്ഞ 20കാരനെ യു.കെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ചാള്‍സ് രാജാവ് നടക്കാനിറങ്ങിയ സമയത്താണ് സംഭവം നടന്നതെന്ന് ബെഡ്ഫോര്‍ഡ്ഷയര്‍ പൊലീസിന്റെ വാക്കുകള്‍ ഉദ്ധരിച്ച് 'ദി ഗാര്ഡിയന്' റിപ്പോര്‍ട്ട് ചെയ്തു.
ലൂട്ടണ് ടൗണ്‍ഹാളിനു പുറത്താണ് സംഭവം. ആള്‍ക്കൂട്ടത്തില്‍ നിന്നും യുവാവ് മുട്ടയെറിയുകയായിരുന്നു. ബെഡ്ഫോര്‍ഡ്ഷെയര്‍ പട്ടണത്തിലേക്കുള്ള സന്ദര്‍ശന വേളയില്‍, രാജാവ് ഗുരു നാനാക്ക് ഗുരുദ്വാരയും ടൗണ്‍ ഹാളും സന്ദര്‍ശിച്ചതായി 'ദി ഗാര്ഡിയന്' റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു മാസം മുന്‍പ് യോര്‍ക്കില്‍ വച്ചും ചാള്‍സ് രാജാവിനും രാജ്ഞി കാമിലക്കും നേരെ മുട്ടയെറിഞ്ഞതിന് 23കാരനായ വിദ്യാര്‍ഥി അറസ്റ്റിലായിരുന്നു. യോര്‍ക്ക് യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ് പ്രതി.
"അടിമകളുടെ രക്തം കൊണ്ടാണ് ഈ രാജ്യം കെട്ടിപ്പടുത്തത്. ഇദ്ദേഹം എന്റെ രാജാവല്ല" എന്നു പറഞ്ഞുകൊണ്ടാണ് വിദ്യാര്‍ഥി മുട്ടയേറ് നടത്തിയത്. യോര്‍ക്ക് നഗരത്തില്‍ എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ എത്തിയതായിരുന്നു ചാള്‍സും കാമിലയും.
മൂന്നു മുട്ടകളാണ് എറിഞ്ഞതെങ്കിലും ഒന്നും രാജാവിന്റെ ദേഹത്ത് കൊണ്ടില്ല. 2002ല്‍ എലിസബത്ത് രാജ്ഞി നോട്ടിംഗ്ഹാം സന്ദര്‍ശിച്ചപ്പോള്‍ വാഹനത്തിനു നേരെ മുട്ടയെറിഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്