ആമസോൺ മേഖലയിലെ ആദ്യ കർദിനാളായി ലിയോനാർഡോ സ്റ്റെയ്‌നർ

JULY 2, 2022, 6:28 PM

റെയോ ഡി ജനീറോ: ബ്രസീലിയൻ നഗരമായ മനാസിന്റെ ആർച്ച് ബിഷപ്പായ ലിയോനാർഡോ സ്റ്റെയ്‌നർ ആഗസ്റ്റ് 27 ന് ഫ്രാൻസിസ് മാർപാപ്പയുടെ മുന്നിൽ മുട്ടുകുത്തുമ്പോൾ, ആമസോൺ മേഖലയിൽനിന്നുള്ള ആദ്യ കർദിനാളായി ചരിത്രം കുറിക്കും.

മേയ് അവസാനം ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച 21 പുതിയ കർദിനാൾമാരിൽ ഒരാളാണ് 71 കാരനായ സ്റ്റെയ്‌നർ.

മംഗോളിയയിലെ ഉലാൻബാതറിലെ അപ്പോസ്തലിക് പ്രിഫെക്‌റ്റായ ജോർജിയോ മാരെങ്കോ, സാന്റിയാഗോയിലെ ബിഷപ് റോബർട്ട് മക്‌എൽറോയ്, നൈജീരിയയിലെ എക്‌വുലോബിയ ബിഷപ് പീറ്റർ ഒക്‌പലെകെ എന്നിവരാണ് മറ്റ് നിയുക്ത കർദിനാൾമാർ.

vachakam
vachakam
vachakam

ഒമ്പത് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മേഖല യൂറോപ്യൻ യൂണിയനേക്കാൾ വലുതാണ്. കത്തോലിക്കാ സഭയുടെ കണക്കനുസരിച്ച് 400 ഓളം വംശീയ വിഭാഗങ്ങളിൽ പെട്ട 34 ദശലക്ഷത്തിലധികം ആളുകൾ ഇവിടെ താമസിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam