റഷ്യന്‍ പ്രസിഡന്റ് പുടിന് രണ്ട് വേട്ടനായ്ക്കളെ സമ്മാനിച്ച് കിം

JUNE 21, 2024, 7:40 AM

പ്യോഗ്യാങ്: റഷ്യന്‍ പ്രസിഡന്റ് വ്‌ലളാഡിമിര്‍ പുടിന് രണ്ട് നായ്ക്കളെ സമ്മാനിച്ച് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. വെള്ള നിറത്തിലുള്ള പുങ്ങ്‌സാന്‍ ഇനത്തിലെ രണ്ടു നായകളെയാണ് ഉന്‍ സമ്മാനിച്ചത്. ഉത്തര കൊറിയയില്‍ വേട്ടയാടലിന് ഉപയോഗിക്കുന്ന നാടന്‍ ബ്രീഡാണ് പുങ്ങ്‌സാന്‍. പുടിന്റെ ഉത്തര കൊറിയന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു കിമ്മിന്റെ സ്‌നേഹോപകാരം.

കിമ്മിന് പുടിന്‍ റഷ്യന്‍ നിര്‍മ്മിത ആഡംബര ഓറസ് കാര്‍ സമ്മാനിച്ചിരുന്നു. വളര്‍ത്തുനായകളെ ഏറെ ഇഷ്ടമുള്ളയാളാണ് പുടിന്‍. കോന്നി, ബഫി, യൂമെ, വെര്‍നി, പാഷ എന്നിങ്ങനെ നീളുന്നു പുടിന്റെ വളര്‍ത്തുനായകളുടെ നീണ്ട നിര. മിക്കതും വിദേശ നേതാക്കളുടെ സമ്മാനമാണ്.

2017 ല്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ പ്രസിഡന്റ് ഗര്‍ബാന്‍ഗുലി ബെര്‍ഡിമുഹമെഡോവ് പിറന്നാള്‍ സമ്മാനമായി നല്‍കിയ വെര്‍നി നായക്കുട്ടിയെ പുടിന്‍ ഓമനിക്കുന്ന വീഡിയോ ലോക പ്രശസ്തമാണ്. പുടിന്റെ ഏറ്റവും പ്രിയപ്പെട്ട നായയായിരുന്നു കോന്നി. ഔദ്യോഗിക യോഗങ്ങളില്‍ പോലും അനുവാദമില്ലാതെ പ്രവേശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു കറുത്ത ലാബ്രഡോര്‍ റിട്രീവറായ കോന്നിക്ക്. മുന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗു സമ്മാനിച്ച കോന്നി 2014 ല്‍ ചത്തുപോയി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam