കൈലാസ: യുണെറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ ഒരു അതിരുകളില്ലാത്ത സേവനാധിഷ്ഠിത രാഷ്ട്രമാണെന്നും ഒന്നിലധികം സ്ഥാപനങ്ങളിലൂടെയും എന്‍ജിഒകളിലൂടെയും നിരവധി രാജ്യങ്ങളിലെ ക്ഷേത്രങ്ങളിലൂടെയും ആശ്രമങ്ങളിലൂടെയും പ്രവര്‍ത്തിക്കുന്നുവെന്നും സ്വയം പ്രഖ്യാപിത ആള്‍ദൈവവും ഹിന്ദുമതത്തിന്റെ സ്വയം പ്രഖ്യാപിത പരമോന്നത പോണ്ടിഫുമായ നിത്യാനന്ദ പറഞ്ഞു. ഇമെയില്‍ വഴി വാഷിംഗ്ടണ്‍ പോസ്റ്റിനോടാണ് കൈലാസയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നിത്യാനന്ദയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്ന് ഇത് വീഡിയോഗ്രാഫ് ചെയ്യുകയും ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പുരാതന പ്രബുദ്ധമായ ഹിന്ദു നാഗരിക രാഷ്ട്രത്തിന്റെ പുനരുജ്ജീവനമാണ് ഞങ്ങള്‍, ലോകമെമ്പാടുമുള്ള ഒന്നിലധികം രാജ്യങ്ങളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഒരു കൂട്ടം എന്‍ജിഒകളിലൂടെ പ്രവര്‍ത്തിക്കുന്നു.
അതിരുകളില്ലാത്ത സേവന അധിഷ്ഠിത രാഷ്ട്രമായ സോവറിന്‍ ഓര്‍ഡര്‍ ഓഫ് മാള്‍ട്ട പോലുള്ള ഒരു രാജ്യത്തിന്റെ സ്പിരിറ്റിലാണ് ഇത് സ്ഥാപിതമായതെന്ന് നിത്യാനന്ദ സ്ഥാപിച്ച 'രാഷ്ട്ര'ത്തെക്കുറിച്ച് പ്രസ് ഓഫീസിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ രാഷ്ട്രം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? അതിന് തിരഞ്ഞെടുപ്പ് ഉണ്ടോ? പൗരന്മാര്‍ക്ക് പാസ്പോര്‍ട്ടുകളും ജനന സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും ഉണ്ടോ?സോവറിന്‍ ഓര്‍ഡര്‍ ഓഫ് മാള്‍ട്ട പോലെ, കൈലാസയും ഒന്നിലധികം സ്ഥാപനങ്ങളിലൂടെയും ഒന്നിലധികം രാജ്യങ്ങളിലെ എന്‍ജിഒകള്‍, ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍ എന്നിവയിലൂടെയും പ്രവര്‍ത്തിക്കുന്നുവെന്ന് ഓഫീസ് അറിയിച്ചു.
ഇന്ത്യയില്‍ ബലാത്സംഗം, വഞ്ചന തുടങ്ങിയ നിരവധി ആരോപണങ്ങള്‍ക്ക് ശേഷം ഒളിവില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിനെതിരായ ആരോപണങ്ങള്‍ തികച്ചും തെറ്റാണെന്നും ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്