ഇന്തോ-പസഫിക് മേഖലയിലെ വ്യാപാരത്തിൽ ചൈനയെ നേരിടാൻ ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പ്രഖ്യാപിച്ചു. മേഖലയുടെ വികസനത്തിനായി 75 ബില്യൺ ഡോളറിന്റെ പദ്ധതികൾ നടപ്പാക്കാനാണ് തീരുമാനമെന്ന് ജപ്പാൻ പ്രധാനമന്ത്രി വ്യക്തമാക്കി.
നാല് തലങ്ങളിലാണ് പദ്ധതി ലക്ഷ്യമിടുന്നത്. മേഖലയിൽ സമാധാനം സ്ഥാപിക്കുക, ഇന്തോ-പസഫിക് രാജ്യങ്ങളുടെ സഹകരണത്തിന് തടസ്സമാകുന്ന ആഗോള പ്രശ്‌നങ്ങൾ മറികടക്കുക, വിവിധ തലങ്ങളിലൂടെ ആഗോള ഐക്യം സാധ്യമാക്കുക, സുരക്ഷ ഉറപ്പാക്കുക എന്നിവയാണ്. പുതിയ പദ്ധതി 2030-ഓടെ പൂർണമായി നടപ്പാക്കും. സ്വകാര്യ നിക്ഷേപം, വായ്പകൾ, സർക്കാർ സഹകരണം, ഗ്രാന്റുകൾ എന്നിവയിലൂടെ ഇത് യാഥാർഥ്യമാക്കാനാകും.
ചൈനയുടെ സ്വാധീനം പ്രതിരോധിക്കുക ലക്ഷ്യമിട്ടാണ് ഇന്‍ഡോ - പസഫിക് മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പ്ലാന്‍. മേഖലയില്‍ ചൈന നടത്തുന്ന അവകാശവാദങ്ങള്‍ ഇന്ത്യയ്ക്കും ജപ്പാനും ഒരുപോലെ വെല്ലുവിളിയാണ്.
നടപടികള്‍ ഇരു രാജ്യങ്ങളുടേയും സാമ്പത്തിക സുരക്ഷയെ കൂടി സാരമായി ബാധിക്കുമെന്നത് ഉള്‍ക്കൊണ്ടുള്ള കൂടുതല്‍ നയരൂപീകരണങ്ങളുണ്ടാകും. ചൈനയെ മറികടന്ന് ആഗോളവ്യാപാരത്തിലെ നിര്‍ണായക ഇടപെടലുകള്‍ ഉറപ്പിക്കുക എന്നതാകും ജപ്പാന്റേയും ഇന്ത്യയുടേയും ലക്ഷ്യം.
കഴിഞ്ഞ വർഷം ജൂണിൽ സിംഗപ്പൂരിൽ നടന്ന ഷാങ് രി-ലാ ഡയലോഗിൽ അടുത്ത ഏപ്രിലിൽ ഇന്തോ-പസഫിക് മേഖലയ്ക്കായി പുതിയ പദ്ധതി തയ്യാറാക്കുമെന്ന് ഫുമിയോ കിഷിദ അറിയിച്ചിരുന്നു. മേഖലയയുടെ സുരക്ഷയ്ക്കായി പട്രോളിങ് കപ്പലുകൾ, സൈബർ സുരക്ഷ, ഡിജിറ്റൽ സംരംഭങ്ങൾ, സാമ്പത്തിക സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്