ജെറുസലേം: ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പലസ്തീനിലെ ഗാസയില്‍ ഇസ്ലാമിക് ജിഹാദിന്റെ മുതിര്‍ന്ന ഭീകരന് ഉള്‍പ്പടെ പതിനഞ്ച് പേര് കൊല്ലപ്പെട്ടു. ഇസ്രായേല്‍ സൈനിക വക്താവ് റിച്ചാര്‍ഡ് ഹെച്ചറ്റാണ് വാര്‍ത്ത പുറത്തു വിട്ടത്. വ്യോമാക്രമണം അവസാനിച്ചിട്ടില്ലെന്നും ഹെച്ചറ്റ് സൂചന നല്കി.
കൊല്ലപ്പെട്ടവരില്‍ അഞ്ച് വയസുകാരനുമുണ്ടെന്ന് ഇസ്ലാമിക് ജിഹാദ് ആരോപിച്ചു. ഇസ്രയേല്‍ തങ്ങളുടെ ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഇസ്ലാമിക് ജിഹാദ് വക്താവ് ചൂണ്ടിക്കാട്ടി. തയ്സീര്‍ അല്‍ ജാബാരി എന്ന മുതിര്‍ന്ന ഭീകര നേതാവ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്ലാമിക് ജിഹാദിന്റെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു വ്യോമാക്രമണം.
ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിനു നേരേ ശക്തമായ പ്രത്യാക്രമണം നടത്തുമെന്ന് ഇസ്ലാമിക് ജിഹാദ് പ്രഖ്യാപിച്ചു. ടെല്‍ അവീവും ഇസ്രയേല്‍ നഗരങ്ങളും റോക്കറ്റ് ആക്രമണത്തില്‍ തകര്‍ക്കുമെന്നും ഭീകര സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ ഇസ്രയേല്‍- പലസ്തീന് സംഘര്‍ഷം രൂക്ഷമായേക്കുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഉക്രെയ്ന് റഷ്യ യുദ്ധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റൊരു സംഘര്‍ഷം ആരംഭിക്കുന്നതിനെ ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ കാണുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്