'ഐഎസിനെ ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന് വിളിക്കരുത്'; യുഎഇ

AUGUST 12, 2022, 10:13 AM

അബുദാബി: ഐ.എസ്.ഐ.എസിനെ ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്നു വിളിക്കരുതെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിലിൽ യുഎഇ.

തീവ്രവാദികൾ അക്രമങ്ങളെ ന്യായീകരിക്കാൻ ഇസ്‌ലാമിനെ ഉപയോഗിക്കുകയാണെന്നും യുഎഇ പ്രതിനിധി മുഹമ്മദ് അബുഷഹാബ് കൗൺസിലിൽ വ്യക്തമാക്കി.

'സഹിഷ്ണുതയുടെ മതത്തെ ഹൈജാക്ക് ചെയ്യാൻ തീവ്രവാദികളെ അനുവദിക്കരുത്. അവരുടെ ആശയങ്ങളെ ന്യായീകരിക്കുന്നതിന് ഇസ്‌ലാമിന്റെ പേര് ദുരുപയോഗം ചെയ്യുകയാണ്.

vachakam
vachakam
vachakam

ഇസ്‌ലാമും തീവ്രവാദവും തമ്മിൽ ഒരു ബന്ധവുമില്ലെന്നും' യുഎഇ പ്രതിനിധി പറഞ്ഞു 'ഐ.എസ്.ഐ.എസിനെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് പരാമർശിക്കുന്നത് അവസാനിപ്പിക്കാനും മറ്റ് തീവ്രവാദ ഗ്രൂപ്പുകൾ മതത്തെ ചൂഷണം ചെയ്യുന്നത് തടയാൻ ഇതേ തത്വങ്ങൾ പ്രയോഗിക്കണമെന്നും ഞങ്ങൾ അംഗരാജ്യങ്ങളോടും യുഎൻ സംവിധാനത്തോടും ആവശ്യപ്പെടുന്നു.' എന്ന് മുഹമ്മദ് അബുഷഹാബ് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam