ടെഹ്‌റാന്‍: തെക്കന്‍ ചെങ്കടലില്‍ യെമനിലെ ഹൂത്തികള്‍ ബ്രിട്ടീഷ്-ജാപ്പനീസ് ചരക്ക് കപ്പല്‍ പിടിച്ചെടുത്തതില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന ഇസ്രായേല്‍ ആരോപണം ഇറാന്‍ തള്ളി. ഹൂത്തികള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
''മേഖലയിലെ പ്രതിരോധ ഗ്രൂപ്പുകള്‍ അവരുടെ താല്‍പ്പര്യങ്ങളെയും ജനങ്ങളുടെ താല്‍പ്പര്യങ്ങളെയും അടിസ്ഥാനമാക്കി സ്വതന്ത്രമായും സ്വയമേവയും പ്രവര്‍ത്തിക്കുന്നുവെന്ന് ഞങ്ങള്‍ പലതവണ പറഞ്ഞിട്ടുണ്ട്. ഇസ്രയേലിന്റെ അവകാശവാദങ്ങള്‍ ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രായേലിന്റെ തോല്‍വിയില്‍ നിന്ന് ശ്രദ്ധ തിരിക്കന്‍ ലക്ഷ്യമിട്ടുള്ളതാണ്,' കനാനി പറഞ്ഞു.
ചരക്ക് കപ്പല്‍ റാഞ്ചിയ സംഭവം ഇറാന്റെ ഭീകരപ്രവര്‍ത്തനമാണെന്ന് ഞായറാഴ്ച ഇസ്രായേല്‍ ആരോപിച്ചിരുന്നു.
ഗാസയില്‍ പോരാടുന്ന ഹമാസ് പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ ഇസ്രായേലിന് നേരെ ദീര്‍ഘദൂര മിസൈലുകളും ഡ്രോണുകളും മറ്റും വിക്ഷേപിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്