ടെഹ്റാന്: മത സദാചാര പൊലീസിനും ഹിജാബ് അടിച്ചേല്പ്പിക്കുന്നതിനുമെതിരെ ഇറാനില്‍ ശക്തമായ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ഭരണകൂട ശ്രമങ്ങള്‍ തുടരുന്നു. അഞ്ച് പ്രക്ഷോഭകര്‍ക്ക് കൂടി ഇറാന് കോടതി വധശിക്ഷ വിധിച്ചു. അര്‍ദ്ധ സൈനിക വിഭാഗത്തിലെ സൈനികനെ വധിച്ചെന്ന് ആരോപിച്ചാണ് ഇവരെ തൂക്കി കൊല്ലാന്‍ വിധിച്ചത്. ഇതോടെ വധശിക്ഷ ലഭിക്കുന്ന പ്രക്ഷോഭകരുടെ എണ്ണം 11 ആയി.
നവംബര്‍ മൂന്നിന് കരാജ് നഗരത്തില്‍ റൂഹൊള്ള അജാമിയന്‍ എന്ന അര്‍ദ്ധ സൈനികനെ പ്രക്ഷോഭകര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസില്‍ മൂന്ന് കുട്ടികളടക്കം 11 പേര്‍ക്ക് ദീര്‍ഘകാല തടവും വിധിച്ചിട്ടുണ്ട്. ഭീതി പടര്‍ത്താനും മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തെ അടിച്ചമര്‍ത്താനുമാണ് വിധിയെന്ന് പ്രക്ഷോഭകര്‍ കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്