സ്റ്റോണ്‍ഹെഞ്ചില്‍ ഓറഞ്ച് നിറമുള്ള പദാര്‍ത്ഥം സ്‌പ്രേ ചെയ്ത ഇന്ത്യക്കാരനടക്കം 2 പേര്‍ അറസ്റ്റില്‍

JUNE 20, 2024, 1:44 AM

ലണ്ടന്‍: യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഇംഗ്ലണ്ടിലെ സ്റ്റോണ്‍ഹെഞ്ചില്‍ ഓറഞ്ച് നിറമുള്ള പദാര്‍ത്ഥം സ്‌പ്രേ ചെയ്യാന്‍ ശ്രമിച്ചതിന് ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെ രണ്ട് പേരെ യുകെ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു.

73 കാരനായ പരിസ്ഥിതി പ്രവര്‍ത്തകനായ രാജന്‍ നായിഡുവാണ് അറസ്റ്റിലായി ഇന്ത്യക്കാരന്‍യ വിനാശകരമായ പ്രതിഷേധങ്ങള്‍ക്ക് കുപ്രസിദ്ധമായ ജസ്റ്റ് സ്റ്റോപ്പ് ഓയിലിലെ അംഗമാണ് നായിഡു. 

നായിഡുവും മറ്റ് പ്രവര്‍ത്തകരും 'ജസ്റ്റ് സ്റ്റോപ്പ് ഓയില്‍' ബ്രാന്‍ഡഡ് ടി-ഷര്‍ട്ടുകള്‍ ധരിച്ച് മെഗാലിത്തിക് സ്റ്റാന്‍ഡിംഗ് സ്റ്റോണുകളില്‍ ഓറഞ്ച്  പെയിന്റ് സ്‌പ്രേ ചെയ്യുന്നതായി സോഷ്യല്‍ മീഡിയയിലെ വീഡിയോകള്‍ കാണിച്ചു. 2030-ഓടെ ഫോസില്‍ ഇന്ധനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ അടുത്ത ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമപരമായി പ്രതിജ്ഞാബദ്ധരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 

vachakam
vachakam
vachakam

നായിഡുവിനൊപ്പം നിയാം ലിഞ്ച് എന്ന 21 കാരനായ വിദ്യാര്‍ത്ഥിയെയും പോലീസ് അറസ്റ്റ് ചെയ്തതായി പരിസ്ഥിതി സംഘടന അറിയിച്ചു.

'ജസ്റ്റ് സ്റ്റോപ്പ് ഓയില്‍' സ്‌പ്രേ ചെയ്ത പെയിന്റ് 'ഓറഞ്ച് കോണ്‍ഫ്‌ലോര്‍' ആണെന്നും മഴ പെയ്യുമ്പോള്‍ ഒലിച്ചു പോകുമെന്നും സംഘടന അവകാശപ്പെട്ടു. അതേസമയം ഹെറിറ്റേജ് സൈറ്റ് കൈകാര്യം ചെയ്യുന്ന വിദഗ്ധര്‍ 'നാശനഷ്ടത്തിന്റെ വ്യാപ്തി' അന്വേഷിക്കുകയാണെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് സംഭവത്തെ അപലപിച്ചു. 'അപമാനകരമായ നശീകരണ പ്രവൃത്തി' എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

vachakam
vachakam
vachakam

'ജസ്റ്റ് സ്റ്റോപ്പ് ഓയില്‍' പ്രവര്‍ത്തകര്‍ മുന്‍കാലങ്ങളില്‍ സമാനമായ പ്രതിഷേധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പ്രധാന റോഡുകള്‍ അടച്ചുപൂട്ടുകയും സാംസ്‌കാരിക-കായിക പരിപാടികള്‍ തടസ്സപ്പെടുത്തുകയും വാന്‍ ഗോഗ് പെയിന്റിംഗിന് നേരെ സൂപ്പ് എറിയുകയും ചെയ്ത പാരമ്പര്യം ഇവര്‍ക്കുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam