കോവിഡ് നിയന്ത്രണങ്ങളിൽ വ്യാപകമായി ഇളവ് വരുത്തി ചൈന;  പുതിയ ചില മാർഗ നിർദേശങ്ങള്‍ 

DECEMBER 7, 2022, 6:38 PM

കോവിഡ് നിയന്ത്രണങ്ങളിൽ വലിയ രീതിയിൽ ഉള്ള നിയന്ത്രങ്ങൾ ആയിരുന്നു ചൈനയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ രാജ്യ വ്യാപകമായി ഇളവ് വരുത്തിയിരിക്കുകയാണ് ചൈന. മാസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് ചൈനയുടെ ഈ തീരുമാനം. 

സീറോ-കോവിഡ് നയം ചൈനയിലെ ജന ജീവിതത്തെ മടുപ്പിക്കുന്നതായും പരിശോധനയുടെ വ്യാപ്തി കുറക്കുന്നതായും നാഷണൽ ഹെൽത്ത് കമ്മീഷൻ പ്രഖ്യാപിച്ച പുതിയ മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു. ഇപ്പോൾ ചൈനയിലെ പുതിയ ചില മാർഗ നിർദേശങ്ങള്‍ എന്താണെന്ന് നോക്കാം

*കോവിഡ് ഗുരുതരമല്ലാത്തവർക്ക് സർക്കാർ ആശുപത്രികളിലെ സൗകര്യം ആവശ്യമില്ലെങ്കിൽ വീടുകളിലെ ക്വാറന്റൈൻ ഉപയോഗപ്പെടുത്താവുന്നതാണ്.    

vachakam
vachakam
vachakam

*പുതിയ മാർഗ നിർദേശങ്ങൾ പ്രകാരം രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരോ ചെറിയ തോതിലുള്ള ലക്ഷണങ്ങൾ കാണിക്കുന്നതോ ആയ ആളുകൾക്ക് ക്വാറന്റൈൻ ഒഴിവാക്കിയിട്ടുണ്ട്.  

*സ്‌കൂളുകൾ, ആശുപത്രികൾ, നഴ്സിങ് ഹോമുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പിസിആർ പരിശോധന തുടരും. *പ്രായമായവർക്കുള്ള വാക്‌സിനേഷൻ തുടരും.   

*പൊതുഗതാഗതം ഉപയോഗിപ്പെടുത്തുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കേണ്ടതില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam