ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ കൂടുതല്‍ ആരോപണവുമായി സര്‍ക്കാര്‍. കോടതിയില്‍ നിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ വൈദ്യ പരിശോധനയില്‍ ഇമ്രാന്‍ കൊക്കെയ്‌നും മദ്യവും ഉപയോഗിച്ചിരുന്നെന്ന് തെളിഞ്ഞതായി പാക് ആരോഗ്യ മന്ത്രി അബ്ദുള്‍ ക്വാദിര്‍ പട്ടേല്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഇസ്ലാമാബാദിലെ പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് പരിശോധന നടത്തിയത്.
ഇപ്പോള്‍ത്തന്നെ നൂറിലേറെ കേസുകള്‍ നേരിടുന്ന ഇമ്രാന് മേല്‍ കൂടുതല്‍ ഗുരുതരമായ കേസുകള്‍ വരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അല്‍ക്വാദിര്‍ ട്രസ്റ്റ് അഴിമതി കേസില്‍ അറസ്റ്റിലായി ഉടനെയാണ് ഇമ്രാന്റെ മൂത്ര സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നത്. ഇമ്രാന്റെ മാനസിക സ്ഥിരത സംബന്ധിച്ചും സംശയങ്ങളുണ്ടെന്ന് പാക് ആരോഗ്യ മന്ത്രി പറഞ്ഞു.
മുന്‍പും ഇമ്രാനെതിരെ ലഹരി ഉപയോഗം ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇമ്രാന്‍ കൊക്കെയ്ന്‍ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടെന്ന് മുന്‍ ഭാര്യ രേഹം ഖാന്‍ വെളിപ്പെടുത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്