മുസ്ലീങ്ങള്‍ക്ക് ക്രിസ്മസ് ട്രീകളുമായി ബന്ധം പാടില്ലെന്ന് ഇമാം ഹാഫിസ് മുഹമ്മദ് അന്‍വര്‍

MARCH 19, 2023, 6:23 AM

ലണ്ടന്‍: സ്വവര്‍ഗരതി ക്രൂരവും സംഗീതം വിഷവുമാണെന്ന് പ്രസ്താവിച്ച് വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ വേക്ക്ഫീല്‍ഡിലെ ജാമിയ മസ്ജിദിലെ ഇമാം ഹാഫിസ് മുഹമ്മദ് മതീന്‍ അന്‍വര്‍. അവിശ്വാസികളുടെ ആഘോഷ ദിവസങ്ങളില്‍ അവരുമായി പൊരുത്തപ്പെടുന്നവര്‍ക്ക് ശിക്ഷ നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് ക്രിസ്തുമസ് ട്രീകളുമായി യാതൊരു ബന്ധവും പാടില്ലെന്നും മുഹമ്മദ് അന്‍വര്‍ പറയുന്നു.

ഖുറാന്‍ കീറിയതുമായി ബന്ധപ്പെട്ട് യുകെയില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്കെതിരെ വധഭീഷണി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇമാമിന്റെ വിദ്വേഷ പ്രസംഗം .

ഇസ്ലാം മതത്തില്‍ നിന്നുള്ള ആരെങ്കിലും, അവിശ്വാസികളുടെ ആഘോഷത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ ആ വ്യക്തി ശിക്ഷിക്കപ്പെടണമെന്നാണ് ഇമാം ഹാഫിസ് മുഹമ്മദ് അന്‍വര്‍ പറഞ്ഞത് . ശരിയത്ത് നിയമം ഇല്ലാത്ത യുകെയിലാണ് താന്‍ ജീവിച്ചതെന്നും ഇമാം പറയുന്നു.

''ഞാന്‍ നിങ്ങളോട് വിശദീകരിക്കാന്‍ ശ്രമിക്കുന്നത് ഒരു അവിശ്വാസിയെ അവരുടെ ആഘോഷ ദിനത്തില്‍ അഭിനന്ദിക്കുന്നവനും ശിക്ഷിക്കപ്പെടണം എന്നാണ്. ക്രിസ്മസ് മതപരമല്ല. ക്രിസ്ത്യന്‍ പാരമ്പര്യങ്ങളില്‍ പങ്കെടുക്കരുത്. യഥാര്‍ത്ഥത്തില്‍ അവരെ ക്രിസ്ത്യാനികള്‍ എന്ന് വിളിക്കാന്‍ കഴിയില്ല, കാരണം അവര്‍ യഥാര്‍ത്ഥ ക്രിസ്തുമതം പോലും പിന്തുടരുന്നില്ല. ക്രിസ്തുമസ് ഒരു ആഘോഷമാണ്, അതിന് മതവുമായി യാതൊരു ബന്ധവുമില്ല. ഒരു കുടുംബ ഭക്ഷണം കഴിക്കുന്നത് തികച്ചും നല്ലതാണ്, ആളുകള്‍ക്ക് ഭക്ഷണം നല്‍കുക, സമാധാനം പ്രചരിപ്പിക്കുക, എന്നാല്‍ ക്രിസ്മസ് ദിനത്തില്‍ നിങ്ങള്‍ ബഹുസ്വരതയുള്ളവരാണെന്ന് ആളുകളെ കാണിക്കാന്‍ സ്‌നാപ്പ് ചെയ്യരുത്. നിങ്ങള്‍ ആരെയാണ് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്?'' ഇമാം ചോദിച്ചു.

മുസ്ലീങ്ങള്‍ക്ക് ക്രിസ്തുമസ് ട്രീകളുമായോ ക്രിസ്തുമസ് ലൈറ്റുകളുമായോ യാതൊരു ബന്ധവും പാടില്ല. അയല്‍വാസികള്‍ക്ക് ക്രിസ്തുമസ് ദിനത്തില്‍ ഭക്ഷണം നല്‍കുന്നത് അവരുടെ ആഘോഷത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. അത് ചെയ്യാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല.

കുട്ടികളെ സാന്റെയുടെ മടിയില്‍ ഇരിക്കാനോ നേറ്റിവിറ്റി ഷോകളുടെ ഭാഗമാക്കാനോ മാതാപിതാക്കള്‍ അനുവദിക്കരുത്. ആരെങ്കിലും ക്രിസ്തുമസ് ആശംസിക്കുമ്പോള്‍, നന്ദി പറയുക, നല്ലൊരു അവധിക്കാലം ആഘോഷിക്കൂ. നിങ്ങള്‍ തിരിഞ്ഞു നിന്ന് ക്രിസ്തുമസ് ആശംസിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ സ്‌നേഹവും വെറുപ്പും അല്ലാഹുവിന് വേണ്ടി ആയിരിക്കണമെന്നും മുഹമ്മദ് അന്‍വര്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam