ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനും അംഗരാജ്യമായ ഹംഗറിയും തമ്മിലുള്ള ബന്ധം വഷളാകുന്നു. ഏറ്റവുമൊടുവില്‍ ഉക്രെയ്ന് 18 ബില്യണ്‍ യൂറോ ധനസഹായം അനുവദിക്കാനുള്ള ഇയു തീരുമാനത്തെ ഹംഗറി വീറ്റോ ചെയ്തു. മറ്റ് 26 രാജ്യങ്ങളെയും ഹംഗറിയുടെ തീരുമാനം വെട്ടിലാക്കി.
ഹംഗറിയുടെ നടപടി നിരാശാജനകമെന്നാണ് ഇയു പ്രതികരണം. വെള്ളവും വൈദ്യുതിയുമില്ലാതെ ദശലക്ഷക്കണക്കിന് ആളുകള്‍ ഉക്രെയ്നില് നരകിക്കുകയാണെന്നും വേഗം യുദ്ധം അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഇയു കമ്മീഷന് വൈസ് പ്രസിഡന്റ് വാല്‍ഡിസ് ഡോബ്രോംവ്സ്കിസ് പറഞ്ഞു.
വീറ്റോ തീരുമാനത്തിലൂടെ യൂറോപ്യന്‍ യൂണിയന് മേല്‍ സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുകയാണ് ഹംഗറിയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. നിയമ പരിഷ്കരണം നടപ്പാക്കാന്‍ ഡിസംബര്‍ 19 വരെയാണ് ഹംഗറി പ്രധാനമന്ത്രി വിക്റ്റോര്‍ ഓര്ബന് ഇയു സമയം അനുവദിച്ചിരിക്കുന്നത്. ഓര്ബന് ഇക്കാര്യം താല്‍പ്പര്യപ്പെടുന്നില്ല. ഇളവ് ലഭിക്കാനാണ് ഉക്രെയ്നുള്ള ഇയു സഹായത്തെ ഓര്ബന് തടഞ്ഞതെന്ന് നിരീക്ഷിക്കപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്