വേഗമേറിയ ഓട്ടക്കാരനായി മിശ് രിഫ്

FEBRUARY 23, 2021, 1:43 PM

 അറേബ്യയില്‍ നടന്ന അന്താരാഷ്ട്ര കുതിരയോട്ട മത്സരത്തില്‍ വേഗമേറിയ ഓട്ടക്കാരനായി ചാമ്പ്യൻ  പട്ടം സ്വന്തമാക്കി 'മിശ് രിഫ്' എന്ന കുതിര. റിയാദില്‍ നടന്ന രണ്ടാമത് സൗദി കപ് അന്താരാഷ്ട്ര കുതിരയോട്ട മത്സരത്തിലാണ് 20 ദശലക്ഷം ഡോളറിന്റെ സമ്മാനം ഈ കുതിരയുടെ ഉടമ നേടിയത്.

ജേതാക്കള്‍ക്ക് സൗദി കപ്, കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വിതരണം ചെയ്തു. ചാമ്ബ്യനായ കുതിരയുടെ ഉടമയായ അമീര്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്ല അല്‍ഫൈസലിനെ കിരീടാവകാശി അഭിനന്ദിച്ചു. അതോടൊപ്പം മുഷറഫ് കുതിരയുടെ പരിശീലകനായ ജോണ്‍ ഗോസ്ഡനെയും ജോക്കി ഡേവിഡ് എഗാനെയും കിരീടാവകാശി അനുമോദിച്ചു.

കുതിരയോട്ട മത്സര ചരിത്രത്തിലെ ഏറ്റവും വില പിടിപ്പുള്ള സമ്മാനമാണ് സൗദി കപിലൂടെ മിശ് രിഫ് കുതിരയും അതിന്റെ ഉടമസ്ഥനും സ്വന്തമാക്കിയത്. മത്സരത്തിലെ മൊത്തം സമ്മാന തുക 30.5 ദശലക്ഷം ഡോളറാണ്. ലോകത്തിലെ ഏറ്റവും പ്രമുഖമായ കുതിരകള്‍, പരിശീലകര്‍, കുതിര ഓട്ടക്കാര്‍ (ജോകികള്‍) എന്നിവര്‍ മത്സരത്തില്‍ പങ്കെടുത്തു. 13 രാജ്യങ്ങളില്‍ നിന്നുള്ള 77 കുതിരകളാണ് മത്സരത്തില്‍ പങ്കെടുത്തത്.

vachakam
vachakam
vachakam

റിയാദിലെ കിങ് അബ്ദുല്‍ അസീസ് ഇക്വസ്റ്റേറിയന്‍ സ്‌ക്വയറിലാണ് കുതിരയോട്ട മത്സരം നടന്നത്. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ സാന്നിധ്യത്തിലായിരുന്നു അവേശോജ്വലമായ മത്സരം പൊടിപാറിച്ചത്.

റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍, രാജാവിന്റെ ഉപദേശകനും ഇക്വസ്റ്റേറിയന്‍ കമീഷന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും കുതിരയോട്ടമത്സര ക്ലബ് ചെയര്‍മാനുമായ അമീര്‍ ബന്ദര്‍ ബിന്‍ ഖാലിദ് അല്‍ഫൈസല്‍, ഓസ്ട്രിയയിലെ സൗദി അംബാസഡറും കുതിരയോട്ടമത്സര ക്ലബ് ഡയറക്ടറുമായ അമീര്‍ അബ്ദുല്ല ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസും ഫൈനല്‍ മത്സരത്തിലും സമ്മാന വിതരണ ചടങ്ങിലും പങ്കെടുത്തു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam