ഇസ്രായേല്‍ സൈന്യത്തിന് നേരെ ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം

NOVEMBER 21, 2023, 12:04 AM

ഗസ്സ: ഇസ്രായേലി അധിനിവേശ സേനക്കുനേരെ ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ 25 റോക്കറ്റുകള്‍ കിരിയത് ഷിമോണ നഗരത്തില്‍ പതിച്ചു. തങ്ങളുടെ സൈനികതാവളം തകര്‍ന്നുവെന്നും ഇസ്രായേല്‍ സേന അറിയിച്ചു.

കരയുദ്ധം ആരംഭിച്ചതു മുതല്‍ ഗാസയില്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം 66 ആയി. ബന്ദികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച് ഖത്തറിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയില്‍ ഹമാസും ഇസ്രായേലുമായി ചര്‍ച്ച തുടരുകയാണ്.

അതിനിടെ അല്‍ഷിഫ ആശുപത്രി പിടിച്ചെടുത്ത് രോഗികളെ ഒഴിപ്പിച്ചതിനു പിന്നാലെ ഗാസ ബൈത് ലാഹിയയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയും ഇസ്രായേല്‍ അധിനിവേശ സേന വളഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ ഇസ്രായേലി നടത്തിയ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു.

600ഓളം രോഗികളും 200 ജീവനക്കാരും 2000 അഭയാര്‍ഥികളുമടങ്ങുന്നവരുടെ സ്ഥിതി ആശങ്കാജനകമാണെന്ന് ഗാസ ആരോഗ്യമന്ത്രാലയ വക്താവ് അഷ്‌റഫ് അല്‍ ഖുദ്‌റ പറഞ്ഞു. വ്യോമാക്രമണത്തില്‍ ഗുരുതരമായി മുറിവേറ്റവരടക്കം ഇവിടെ ചികിത്സയിലുണ്ട്. ഇവരെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam