റോം: ഇറ്റാലിയൻ ഫാസിസ്റ്റ് ഏകാധിപതി ബെനാറ്റോ മുസ്സോളിനിയുടെ ചെറുമകൾ റേച്ചൽ ഇറ്റലിയിലെ ഭരണകക്ഷിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി വിടാനൊരുങ്ങുന്നു.
യാഥാസ്ഥിതിക, വലതുപക്ഷ വാദങ്ങൾ പാർട്ടിയെ ഏറ്റെടുക്കുന്നുവെന്ന വിമർശനവുമായാണ് റേച്ചൽ പാർട്ടി വിടുന്നത്.
റോമിലെ സിറ്റി കൗൺസിലറാണ് റേച്ചൽ. ഭരണകക്ഷിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലിയെ പ്രധാനമന്ത്രിയായ ജോർജിയ മെലോണിയാണ് നയിക്കുന്നത്.
ഇറ്റലിയിലെ മധ്യ വലതു രാഷ്ട്രീയ പാർട്ടിയായ ഫോർസ ഇറ്റാലിയയിലേക്കാണ് റേച്ചൽ പോകുന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2021ലെ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് റേച്ചൽ വിജയിച്ചത്. അടുത്തിടെ, ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുള്ള പാർട്ടിയുടെ നിലപാടിനെതിരായ എതിർപ്പിനെ തുടർന്ന് റേച്ചൽ പാർട്ടിയിൽ നിന്ന് സ്വയം അകന്നിരുന്നു. ട്രാൻസ്‌ജെൻഡർ സമൂഹത്തോടുള്ള അനുഭാവപൂർണമായ നിലപാടിലൂടെ റേച്ചൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്