ദൈവം മറ്റു മൃഗങ്ങള്‍ക്ക് നല്‍കാതെ മനുഷ്യന് മാത്രം സമ്മാനിച്ച ഒന്നാണ് പുഞ്ചിരിക്കാനുളള കഴിവ്. നല്ലൊരു ചിരിക്ക് നമ്മുടെ സങ്കടങ്ങളെയെല്ലാം കുറച്ച് നേരത്തേക്കെങ്കിലും മാറ്റാൻ സാധിക്കുമല്ലേ. അത് കുട്ടികളുടേത് ആണെങ്കിലോ? ആ പുഞ്ചിരിക്ക് വല്ലാത്തൊരു മാന്ത്രികത തന്നെയാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ആളുകളുടെ മനം കവരുകയാണ് ഐല ഈ കൊച്ചുസുന്ദരി. മുഖത്ത് സ്ഥിരം പുഞ്ചിരിയുമായാണ് ഐല ജനിച്ചത്.
ബെെലാറ്ററൽ മാക്രോസ്റ്റോമിയ എന്ന അപൂർവ ജനിതകാവസ്ഥയിൽ ഓസ്ട്രേലിയയിൽ ജനിച്ച ഐല സമ്മർ മുച്ചയാണ് ജനനം കൊണ്ട് ഡോക്ടർമാരെ പോലും അമ്പരപ്പിച്ചത്.
ഗർഭാവസ്ഥയിലായിരിക്കുമ്പോൾ വായയുടെ കോണുകൾ ശരിയായി സംയോജിക്കാത്ത വളരെ അപൂർവമായ അവസ്ഥയാണിത്. സൗത്ത് ഓസ്ട്രേലിയയിലെ ക്രിസ്റ്റീന വെർച്ചർ ബ്ലെയ്സ് മുച്ച ദമ്പതികളുടെ മകളാണ് ഐല.
ഐലയുടെ പ്രസവ ശുശ്രൂഷ നടത്തിയ ഹോസ്പിറ്റലിനും ഡോക്ടർമാർക്കും ഇത് അപൂർവമായ ആദ്യ കേസായിരുന്നു. എന്നാൽ ക്ലെഫ്റ്റ് പാലറ്റെ ക്രാനിയോഫേഷ്യൽ ജേർണൽ നടത്തിയ പഠനത്തിൽ ഈ അപൂർവ രോഗത്തിന്റെ 14 കേസുകൾ 2007ൽ പുറത്തുവിട്ടിരുന്നതായി ന്യുയോർക്ക് പോസ്റ്റ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്