ജിസിസി പൗരന്മാർക്ക് ഹയ്യ കാർഡ് ഇല്ലാതെ ഖത്തറിൽ പ്രവേശിക്കാൻ അനുമതി

DECEMBER 6, 2022, 4:30 PM

ഗൾഫിലെ പൗരന്മാർക്കും താമസക്കാർക്കും ഹയ്യ കാർഡ് ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം.

ലോകകപ്പ് ഫുട്‌ബോൾ മത്സരം സ്റ്റേഡിയങ്ങളിൽ കാണണമെങ്കിൽ ടിക്കറ്റും ഹയ്യ കാർഡും നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു. തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഹയ്യ കാർഡ് ആവശ്യമില്ലാതെ ഖത്തറിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്നാണ് അറിയിപ്പ്. വിമാനതാവളങ്ങൾ വഴിയും സ്വകാര്യ വാഹനങ്ങൾ വഴിയും നേരിട്ട് ഖത്തറിലേക്ക് വരാം.

vachakam
vachakam
vachakam

ലാൻഡ് പോർട്ട് വഴി എല്ലാ യാത്രക്കാർക്കും ബസുകൾ മുഖേനയുള്ള ഗതാഗതം ലഭ്യമാകും. സാധാരണ സാഹചര്യങ്ങളിലെന്നപോലെ സന്ദർശകർക്ക് ഫീസ് കൂടാതെ പാർക്കിംഗ് സ്ഥലങ്ങൾ അനുവദിക്കുകയും ചെയ്യും.

ബസിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാതെ തന്നെ പ്രവേശിക്കാം. ബസുകൾക്ക് സൗജന്യ പാർക്കിങ് സ്ഥലവും അനുവദിക്കും.

ജിസിസി രാജ്യങ്ങളിൽ നിന്ന് കൂടുതൽ സന്ദർശകരെ വരാനും കളിയുടെ ആവേശം ആസ്വദിക്കാനും അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam