സിംഗപ്പൂര്‍: ഫോബ്സ് ഏഷ്യയുടെ ഹീറോസ് ഓഫ് ഫിലാന്ത്രോപ്പി പട്ടികയുടെ 16 -ാം പതിപ്പ് ഇന്ന് പുറത്ത് വിട്ടു. ഇത്തവണ ഗൗതം അദാനിയടക്കം മൂന്ന് ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്. കോടീശ്വരന്മാരായ ഗൗതം അദാനി, എച്ച്സിഎല്‍ ടെക്നോളജീസിന്റെ സഹസ്ഥാപകനായ ശിവ് നാടാര്‍, സോഫ്റ്റ്വെയര് സേവന സ്ഥാപനമായ ഹാപ്പിയസ്റ്റ് മൈന്‍ഡ്സ് ടെക്നോളജീസിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായ അശോക് സൂത എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്.
കൂടാതെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ക്രിയഡോറിന്റെ സ്ഥാപകനും സിഇഒയുമായ മലേഷ്യന്‍ ഇന്ത്യന്‍ വ്യവസായി ബ്രഹ്മാല് വാസുദേവന്‍, അദ്ദേഹത്തിന്റെ അഭിഭാഷകയായ ഭാര്യ ശാന്തി കാണ്ഡ്യ എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യക്തിപരമായി പ്രതിബദ്ധത കാട്ടിയവരാണെന്ന് ഫോര്‍ബ്സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഈ വര്‍ഷം ജൂണില്‍ 60 വയസ് തികഞ്ഞ ഗൗതം അദാനി ഇതുവരെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 60,000 കോടി രൂപയോളം ചിലവഴിച്ചതാണ് പട്ടികയില്‍ ഇടം നേടാന്‍ കാരണമെന്ന് ഫോര്‍ബ്സ് വ്യക്തമാക്കുന്നു.
1996 ല്‍ സ്ഥാപിതമായ അദാനി കുടുംബത്തിന്റെ ഫൗണ്ടേഷനിലൂടെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നീ മേഖലകളിലാണ് പണം നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. ഓരോ വര്‍ഷവും, ഇന്ത്യയിലുടനീളമുള്ള ഏകദേശം 3.7 ദശലക്ഷം ആളുകളെയാണ് ഫൗണ്ടേഷന് വഴി സഹായിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്