പാരീസ്: ഓണ്‍ലൈനില്‍ കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പുതിയ നിയമനിര്‍മ്മാണത്തിന് ഫ്രഞ്ച് നിയമനിര്‍മ്മാതാക്കള്‍ അംഗീകാരം നല്‍കി. പുതിയ നിയമ പ്രകാരം രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളുടെ ചിത്രങ്ങള്‍ അവരുടെ അനുമതി ഇല്ലാതെ സാമൂഹിക മാധ്യമങ്ങളടക്കം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. എംപി ബ്രൂണോ സ്റ്റുഡറാണ് ഈ നിര്‍ദ്ദേശം അവതരിപ്പിച്ചത്.
നിയമത്തിലൂടെ മാതാപിതാക്കളെ ശാക്തീകരിക്കാനും തങ്ങളുടെ ചിത്രങ്ങളില്‍ മാതാപിതാക്കള്‍ക്ക് സമ്പൂര്‍ണമായ അവകാശമില്ല എന്ന് കുട്ടികളെ പഠിപ്പിക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത് എന്ന് അതില്‍ പറയുന്നു. ഫ്രാന്‍സിന്റെ ദേശീയ അസംബ്ലി ഏകകണ്ഠമായാണ് നിയമം അംഗീകരിച്ചത്.
13 വയസ്സുള്ള ഒരു കുട്ടിയുടെ ശരാശരി 1,300 ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ടെന്ന് സ്റ്റുഡര്‍ എടുത്തുപറഞ്ഞു. ഈ ഫോട്ടോകള്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ക്കായി ഉപയോഗിക്കാം. ചൈല്‍ഡ് പോണോഗ്രാഫി ഫോറങ്ങളില്‍ കൈമാറ്റം ചെയ്യപ്പെടുന്ന 50% ഫോട്ടോഗ്രാഫുകളും തുടക്കത്തില്‍ മാതാപിതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണെന്നും അദ്ദേഹം പരാമര്‍ശിച്ചു.
രാജ്യത്തെ ചൈല്‍ഡ് പോണോഗ്രഫിയില്‍ ഉപയോഗിക്കുന്ന 50 ശതമാനം ചിത്രങ്ങളും രക്ഷിതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വയ്ക്കുന്ന ചിത്രങ്ങളാണ് എന്ന് സ്ട്രൂഡര്‍ പറയുന്നു. ബില്ലിലെ ആദ്യ രണ്ട് ആര്‍ട്ടിക്കിളുകളില്‍ പറയുന്നത് സ്വകാര്യതയുടെ സംരക്ഷണത്തെ കുറിച്ചാണ്. 2022 സെപ്റ്റംബറില്‍ സ്ഥാപിക്കപ്പെട്ട കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള പ്രതിനിധി സംഘത്തിലെ അംഗമാണ് സ്ട്രൂഡര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്