ഫിലിപ്പീൻസിൽ ഫാ.നോമർ ഡെ ലുമെൻ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി

SEPTEMBER 14, 2020, 8:47 AM

മനില:ഫിലിപ്പീൻസിലെ മനില അതിരൂപതയുടെ ഭാഗമായ ആന്റി പോളോ രൂപതയിൽ യുവ വൈദികനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി, മനിലയ്ക്കടുത്തുള്ള റിസാൽ പ്രവിശ്യയിലെ ടെയ്ടെയിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിലെ ഇടവക അസി.വികാരി ആയിരുന്ന ഫാ.നോമർ ഡെ ലുമെൻ(32) എന്ന വൈദികനെയാണ് സ്വന്തം മുറിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് സംഭവസ്ഥലത്തെത്തിയ പോലീസ് ഒരു തോക്കും രണ്ടു തിരകളും കണ്ടെടുത്തിട്ടുണ്ട്. ഫാ.നോമറിന്റെ മരണം സമൂഹത്തിന് ഗുരുതര നഷ്ടമാണെന്നും കൂടുതൽ അജപാലന മഷനറിമാർക്ക് ശൂശ്രൂഷകൾ നൽകാൻ കഴിയുമായിരുന്ന ഒരു വൈദികനായിരുന്നു അദ്ദേഹമെന്നും സോഷ്യൽ മീഡിയായിൽ ഒരു വിശ്വാസി കുറിച്ചിരുന്നു. 2019 ഡിസംബറിൽ ആണ് അദ്ധേഹം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ അസി.വികാരിയായി നിയമിതനായത് .ആന്റി പോളോ രൂപതയുടെ സോഷ്യൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ ഡയറക്ടറും ആയിരുന്നു അദ്ദേഹം.

vachakam
vachakam
vachakam
TRENDING NEWS
RELATED NEWS