പാകിസ്താനില്‍ കനത്ത മഴയില്‍ 14 പേര്‍ മരിച്ചു, 26 പേര്‍ക്ക് പരിക്ക്

JULY 23, 2021, 4:14 AM

പാകിസ്താനില്‍ ശക്തമായ മഴയില്‍ 14 പേര്‍ മരിച്ചു,കൂടാതെ 26 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.  ദേര ഇസ്മയില്‍ ഖാന്‍, ഹസാര, മലാകന്ദ് എന്നീ നഗരങ്ങളിലാണ് ശക്തമായ മഴ തുടരുന്നത്.

നഗരങ്ങളിലെ താഴ്ന്ന മേഖലകള്‍ ഇതിനോടകം തന്നെ വെള്ളത്തിനടിയിലായി. ഖൈബര്‍ പക്തുന്റഖ്വ പ്രവിശ്യയിലാണ് മഴ കനത്ത നാശം വിതച്ചത്.

പലയിടങ്ങളിലും ശക്തമായ മഴയില്‍ മണ്ണിടിഞ്ഞു. കാറ്റിലും മഴയിലും നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 21 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. റോഡുകളിലും, റെയില്‍ പാളങ്ങളിലും വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam