ജീവനക്കാരെ ചൂഷണം ചെയ്തതിന് ഹിന്ദുജ കുടുംബത്തിലെ നാലുപേര്‍ക്ക് 4.5 വര്‍ഷം വരെ തടവ്

JUNE 22, 2024, 2:26 AM

ജനീവ: ലേക്ക് ജനീവയിലെ വില്ലയില്‍ തങ്ങളുടെ ജീവനക്കാരെ ചൂഷണം ചെയ്തതിന് ഹിന്ദുജ കുടുംബത്തിലെ നാല് അംഗങ്ങള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡ് കോടതി നാല് മുതല്‍ 4.5 വര്‍ഷം വരെ തടവ് ശിക്ഷ വിധിച്ചു. ഇവര്‍ക്കെതിരെയുള്ള മനുഷ്യക്കടത്ത് കുറ്റം കോടതി തള്ളി.

പ്രകാശ് ഹിന്ദുജയ്ക്കും ഭാര്യ കമലിനും 4.5 വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു. ഇവരുടെ മകന്‍ അജയ്, ഭാര്യ നമ്രത എന്നിവര്‍ക്ക് നാല് വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു. ഉത്തരവിനെതിരെ നാല് പ്രതികളും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.

തൊഴിലാളികളെ ചൂഷണം ചെയ്യുകയും അവര്‍ക്ക് തുച്ഛമായ ആരോഗ്യ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തതില്‍ ഹിന്ദുജ കുടുംബാംഗങ്ങള്‍ കുറ്റക്കാരാണെന്ന് സ്വിസ് കോടതി ഉത്തരവില്‍ പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിലെ ഇത്തരം ജോലികള്‍ക്കുള്ള ശമ്പളത്തിന്റെ പത്തിലൊന്നില്‍ താഴെയാണ് ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന വേതനം എന്നും കോടതി ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

ജീവനക്കാര്‍ക്ക് തങ്ങള്‍ ഏര്‍പ്പെടുന്ന കാര്യത്തെക്കുറിച്ച് അറിയാമെന്ന് പറഞ്ഞ് കോടതി മനുഷ്യക്കടത്ത് കുറ്റം തള്ളിക്കളയുകയായിരുന്നു. 

ബ്രിട്ടനിലെ ഏറ്റവും സമ്പന്നരായ ഹിന്ദുജ കുടുംബം ജോലിക്കാരുടെ പാസ്പോര്‍ട്ടുകളും പിടിച്ചെടുത്തുവെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. ജോലിക്കാരില്‍ കൂടുതലും നിരക്ഷരരായ ഇന്ത്യക്കാരാണ്. ഒരു ജീവനക്കാരന്റെ ശമ്പളത്തേക്കാള്‍ കൂടുതല്‍ വീട്ടിലെ നായയ്ക്ക് വേണ്ടി ചെലവഴിച്ചതായും ആരോപണമുയര്‍ന്നിരുന്നു.

രൂപയിലാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നത്. ഹിന്ദുജ കുടുംബം തൊഴിലാളികളെ വില്ലയില്‍ നിന്ന് പുറത്തുപോകുന്നതില്‍ നിന്ന് വിലക്കുകയും മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പല അവസരങ്ങളിലും, ജോലിക്കാര്‍ ദിവസത്തില്‍ 18 മണിക്കൂര്‍ വരെ ജോലിചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു. 

vachakam
vachakam
vachakam

ഇന്ത്യയില്‍ വേരുകളുള്ള കുടുംബം 1980 കളുടെ അവസാനത്തിലാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ താമസമാക്കിയത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മീഡിയ, പവര്‍, റിയല്‍ എസ്റ്റേറ്റ്, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ മേഖലകളില്‍ കുടുംബത്തിന് ബിസിനസ്സ് ഉണ്ട്. ഫോബ്സിന്റെ കണക്കനുസരിച്ച് ഹിന്ദുജ കുടുംബത്തിന്റെ ആസ്തി ഏകദേശം 20 ബില്യണ്‍ ഡോളറാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam