അഫ്ഗാൻ പൗരനെ കൊലപ്പെടുത്തിയതിന് മുൻ ഓസ്‌ട്രേലിയൻ സൈനികനെതിരെ കൊലപാതകക്കുറ്റം ചുമത്താൻ അഫ്ഗാൻ ഭരണകൂടം.
ഓഫീസ് ഓഫ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേറ്ററും (ഒഎസ്‌ഐ) ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് 41 കാരനായ ഇയാളെ ന്യൂ സൗത്ത് വെയിൽസിൽ അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തതെന്ന് ഒഎസ്‌ഐയുടെയും പോലീസിന്റെയും സംയുക്ത പ്രസ്താവനയിൽ പറയുന്നു. റിമാൻഡ് ചെയ്ത മുൻ സൈനികനെ പിന്നീട് സിഡ്‌നി കോടതിയിൽ ഹാജരാക്കും.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ സൈനികന് ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാം. ഓസ്‌ട്രേലിയൻ ബ്രോഡ്‌കാസ്റ്റിംഗ് കോർപ്പറേഷനും ന്യൂസ് കോർപ്പറേഷനും നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മുൻ സ്‌പെഷ്യൽ എയർ സർവീസ് റെജിമെന്റ് ട്രൂപ്പർ ഒലിവർ ഷൂൾസ് എന്ന് തിരിച്ചറിഞ്ഞത്.
2005 നും 2016 നും ഇടയിൽ അഫ്ഗാനിസ്ഥാനിൽ ഓസ്‌ട്രേലിയൻ സൈന്യം നടത്തിയതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള നാല് വർഷത്തെ അന്വേഷണത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ അറസ്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്