ഭീഷണിയായി വീണ്ടും കാട്ടുതീ; ഫ്രാന്‍സില്‍ നാലാം ദിവസവും നിയന്ത്രണ വിധേയമായില്ല

AUGUST 13, 2022, 5:57 AM

പാരിസ്: ഭീഷണി ഉയര്‍ത്തി വീണ്ടും കാട്ടുതീ. തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സില്‍ പൈന്‍മരക്കാടുകളില്‍ പടര്‍ന്ന തീ നാലാം ദിവസവും നിയന്ത്രണവിധേയമായില്ല. ജിറോണ്ടെ, ലാന്‍ഡസ് മേഖലകളില്‍ ചൊവ്വാഴ്ച മുതല്‍ പടര്‍ന്ന കാട്ടുതീയില്‍ 74 ചതുരശ്ര കിലോമീറ്ററിലധികം വനമേഖല കത്തിനശിച്ചതായി പ്രാദേശിക അധികൃതര്‍ പറഞ്ഞു. ആയിരത്തിലധികം അഗ്‌നിശമനസേനാംഗങ്ങള്‍ വ്യാഴാഴ്ചയും തീകെടുത്താനുള്ള പരിശ്രമത്തിലായിരുന്നു. പതിനായിരത്തോളം ആളുകളെ ഒഴിപ്പിച്ചു.

16 വീടുകള്‍ കത്തിനശിച്ചു. ഫ്രാന്‍സില്‍ 40 ഡിഗ്രി സെല്‍ഷ്യസ് താപനില ശനിയാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മറ്റു യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ ഉഷ്ണതരംഗവും വരണ്ട കാലാവസ്ഥയുമാണ് ഫ്രാന്‍സിനും വിനയാകുന്നത്. കാട്ടുതീയെ പ്രതിരോധിക്കാന്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള അഗ്‌നിശമനസേനാംഗങ്ങള്‍ വെള്ളിയാഴ്ച ഫ്രാന്‍സിലേക്ക് എത്തിത്തുടങ്ങി.

അതിനിടെ, വരള്‍ച്ചയില്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ പകുതിയോളം വലയുകയാണ്. പടിഞ്ഞാറന്‍, മധ്യ, തെക്കന്‍ യൂറോപ്പില്‍ രണ്ടു മാസമായി കാര്യമായ മഴയില്ല. സ്‌പെയിന്‍, പോര്‍ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലും മഴ പെയ്തിട്ട് നാളുകളായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam