നൂറിലധികം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഫ്ളൈ ദുബായ്; ഒരു വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ്

MAY 27, 2023, 5:17 AM

ദുബായ്: ഫ്ളൈ ദുബായി എയര്‍ലൈന്‍സില്‍ നൂറിലധികം ജോലി ഒഴിവുകള്‍. കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ആയിരത്തോളം പുതിയ ജീവനക്കാരെയാണ് ഫ്ളൈ ദുബായി എയര്‍ലൈന്‍ നിയമിക്കാന്‍ പോകുന്നത്. പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ, എഞ്ചിനീയര്‍മാര്‍, ഓഫീസ് സ്റ്റാഫ് തുടങ്ങി വിവിധ തസ്തികകളിലാണ് നിയമനങ്ങള്‍. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിങ്ങനെ വിവിധയിടങ്ങളിലേക്കാണ് പുതിയ നിയമനങ്ങള്‍.

ജോലി ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി ഈ വര്‍ഷം 1120 ജീവനക്കാരെയാണ് ആദ്യം നിയമിക്കുന്നത്. ദുബായി ആസ്ഥാനമായുള്ള ലോ കോസ്റ്റ് കാരിയറായ ഫ്ളൈ ദുബായി ഈ വര്‍ഷം ഇതുവരെ 800ലധികം പുതിയ ജീവനക്കാരെയാണ് നിയമിച്ചത്.

യുഎഇയ്ക്ക് പുറത്ത് നിന്നുള്ള റിക്രൂട്ട്മെന്റ് ഓണ്‍ലൈന്‍ ആയിട്ടാകും നടക്കുക. ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതും. ഇതിനായി ഫ്ളൈ ദുബായി എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഒരു വര്‍ഷത്തിനിടെ എയര്‍ലൈന്‍ നടത്തുന്ന ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് ഡ്രൈവാണിതെന്ന് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പുതിയ നിയമനങ്ങളില്‍ 24 ശതമാനം വര്‍ധനവാണ് ഫ്ളൈ ദുബായി വരുത്തിയിട്ടുള്ളത്. 136 രാജ്യങ്ങളില്‍ നിന്നുളളവരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam