ഇന്നുമുതൽ ഡല്‍ഹിയില്‍ നിന്നും റാസല്‍ഖൈമയിലേക്കുള്ള വിമാനം  സര്‍വീസ് ആരംഭിക്കും 

SEPTEMBER 26, 2021, 9:23 AM

റാസല്‍ഖൈമ :ഇന്നുമുതൽ ഡല്‍ഹിയില്‍ നിന്നും റാസല്‍ഖൈമയിലേക്കുള്ള വിമാനം  സര്‍വീസ് ആരംഭിക്കുമെന്ന് സ്പേസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.

രാത്രി ഒമ്പതിന് ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 10.50-ന് റാസല്‍ഖൈമയിലെത്തും. രാത്രി 11.50-ന് റാസല്‍ഖൈമയില്‍നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ അഞ്ചിന് ഡല്‍ഹിയിലെത്തും.

ഈ സര്‍വീസ് ദിവസവുമുണ്ടാകും.ഡല്‍ഹിയിലെത്തുന്ന ഈ വിമാനം കൊച്ചി ഉള്‍പ്പെടെ 23 സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകളുമായി ബന്ധിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

vachakam
vachakam
vachakam

സെപ്റ്റംബര്‍ 30-നകം യു.എ.ഇ.യില്‍നിന്ന് കേരളത്തിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് 40 കിലോ ബാഗേജ് ആനുകൂല്യം ലഭിക്കും.

കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഒക്ടോബര്‍ പത്തുവരെ ഈ ആനുകൂല്യം ലഭിക്കുമെന്നും സ്പേസ് ജെറ്റ് അധികൃതര്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam