ഹെല്‍സിങ്കി: ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി ഫിന്‍ലന്‍ഡ് നിലനിര്‍ത്തി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച 2023 ലെ ലോക സന്തോഷ റിപ്പോര്‍ട്ടില്‍ ഒന്നാമതെത്തിയ ഫിന്‍ലന്‍ഡ്, ഈ പദവി തുടര്‍ച്ചയായി ആറു വര്‍ഷം നിലനിര്‍ത്തിപ്പോരുന്നു.
അഫ്ഗാനിസ്ഥാനും ലബനനുമാണ് പട്ടികയിലെ അസന്തുഷ്ട രാജ്യങ്ങളില്‍ മുന്നിലുള്ളത്.
ഡെന്‍മാര്‍ക്ക്, ഐസ്‌ലന്‍ഡ്, ഇസ്രയേല്‍, നെതര്‍ലന്‍ഡ്സ്, സ്വീഡന്‍, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ലക്സംബര്‍ഗ്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ ഫിന്‍ലന്‍ഡിനു പിന്നില്‍ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു.
നേപ്പാള്‍, ചൈന, ബംഗ്ലാദേശ് രാജ്യങ്ങള്‍ക്കു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം-125. റഷ്യ 70-ാം സ്ഥാനത്തും യുക്രെയ്ന്‍ 92-ാം സ്ഥാനത്തുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്