കാൻബറ: ഓസ്ട്രേലിയൻ പാർലമെന്റിലെ ആദ്യ ഹിജാബ് ധരിച്ച സെനറ്ററായി 27 കാരിയായ ഫാത്തിമ പേമാൻ.ജൂലൈ 27നായിരുന്നു ഫാത്തിമ ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ അഫ്ഗാന്- ഓസ്ട്രേലിയന്‍ പൗരയും, നിലവിലെ പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കൂടിയാണ് ഫാത്തിമ പേമാന്.
ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ മറ്റുള്ളവർ എന്നെ വിലയിരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാനും അവരെപ്പോലെ ഓസ്ട്രേലിയക്കാരനാണ്," ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഫാത്തിമ പേമാൻ പറഞ്ഞു. പാർലമെന്റിലേക്കുള്ള തന്റെ തിരഞ്ഞെടുപ്പ് ഓസ്ട്രേലിയയിലെ എല്ലാ മുസ്ലീങ്ങൾക്കും പ്രധാനമാണെന്നും ഫാത്തിമ പേമാൻ കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥിയായിരുന്നു ഫാത്തിമ പേമാന്റെ പിതാവ്. ഫാത്തിമയുടെ പിതാവ് അബ്ദുള്‍ പേമാന്, 1999ല്‍ ഒരു അഭയാര്‍ത്ഥിയായി ഓസ്ട്രേലിയയില്‍ വരുകയും ഇമിഗ്രേഷന്‍ തടങ്കലില്‍ അടയ്ക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് തനിക്ക് എട്ട് വയസുളളപ്പോള്‍ 2003ല്‍ അമ്മക്കും മൂന്ന് സഹോദരങ്ങള്‍ക്കുമൊപ്പമാണ് ഫാത്തിമ ഓസ്ട്രേലിയയിലെത്തുന്നത്.
പെര്‍ത്തിലെ ഓസ്ട്രേലിയന്‍ ഇസ്ലാമിക് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന പേമാന് മെഡിസിനു യൂണിവേഴ്സിറ്റില്‍ ചേരുകയും പിന്നീട് രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് കടക്കുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്