സൗ​ദി  ഐ.​ഐ.​എ ഓഡിറ്റേഴ്സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ലെ ആ​ദ്യ​ത്തെ വ​നി​ത അം​ഗ​മാ​യി ഡോ. ​ഫ​ഹ്ദ ബി​ന്ദ്​ സു​ൽ​ത്താ​ൻ അ​ൽ-​സു​ദൈ​രി നി​യ​മി​ത​യാ​യി

FEBRUARY 23, 2021, 1:34 PM

ജു​ബൈ​ൽ: സൗ​ദി  ഐ.​ഐ.​എ ഓഡിറ്റേഴ്സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ലെ ആ​ദ്യ​ത്തെ വ​നി​ത അം​ഗ​മാ​യി ഡോ. ​ഫ​ഹ്ദ ബി​ന്ദ്​ സു​ൽ​ത്താ​ൻ അ​ൽ-​സു​ദൈ​രി നി​യ​മി​ത​യാ​യി. ഉ​ന്ന​ത​മാ​യ അ​ക്കാ​ദ​മി​ക് വൈ​ദ​ഗ്ധ്യ​വും പ​രി​ച​യ​സ​മ്പ​ത്തും ഗ​വേ​ഷ​ണ​ത്തി​ലും സാ​ഹി​ത്യ​ത്തി​ലും സ​മ്പ​ന്ന​മാ​യ റെ​ക്കോ​ർ​ഡും ഡോ. ​ഫി​ദ​​ക്കു​ണ്ട്. കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലെ ഇ​ക്ക​ണോ​മി​ക്‌​സ് ആ​ൻ​ഡ്​ അ​ഡ്മി​നി​സ്‌​ട്രേ​ഷ​നി​ൽ അ​സോ. പ്ര​ഫ​സ​റാ​യി സേ​വ​നം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ നി​യ​മ​നം.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി നാ​മ​നി​ർ​ദേ​ശം ചെ​യ്​​ത​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​റ​ൽ ബ്യൂ​റോ ഫോ​ർ ഓ​ഡി​റ്റി​ങ്​ പ്ര​സി​ഡ​ൻ​റും ഐ.‌​എ.​എ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ഹു​സാം അ​ൽ​അ​ൻ​ഗാ​രി​യാ​ണ് ഡോ. ​ഫി​ദ​യെ നി​യ​മി​ച്ച​ത്. കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ യൂ​നി​വേ​​ഴ്​​സി​റ്റി ഫാ​ക്ക​ൽ​റ്റി ഓ​ഫ് ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ ഡോ. ​ഫി​ദ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ക​യും നി​ര​വ​ധി പ്ര​ഫ​ഷ​ന​ൽ കൗ​ൺ​സി​ലു​ക​ളി​ലും ക​മ്മി​റ്റി​ക​ളി​ലും പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ഓ​ഡി​റ്റി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി സെ​മി​നാ​റു​ക​ളി​ലും കോ​ൺ​ഫ​റ​ൻ​സു​ക​ളി​ലും നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam