ഇസ്ലാമാബാദ്: തോഷഖാന കേസില്‍ അഴിമതി ആരോപണം നേരിടുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റിലാകുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. തോഷഖാന കേസിലെ ഹിയറിംഗുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഇസ്ലാമാബാദിലേക്ക് പോകുന്നതിനിടെ പിടിഐ മേധാവിയുടെ വാഹനവ്യൂഹത്തിലെ വാഹനം അപകടത്തില്‍പ്പെട്ടിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെ ലാഹോറിലെ സമാന്‍ പാര്‍ക്കിലെ വസതിയില്‍ നിന്നാണ് പി.ടി.ഐ തലവന്‍ പുറപ്പെട്ടത്, ഇസ്ലാമാബാദിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. എന്നിരുന്നാലും ഖാന്റെ കാര്‍ സുരക്ഷിതമായിരുന്നു, ആര്‍ക്കും പരിക്കില്ല.
ഞാന്‍ ജയിലിനുള്ളിലാണെങ്കില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തമായ ഒരു കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ടെന്ന് ശനിയാഴ്ച പുലര്‍ച്ചെ ഇസ്ലാമാബാദിലേക്ക് പോകുന്നതിന് മുമ്പ് ലാഹോറിലെ വീട്ടില്‍ നടന്ന ഒരു അഭിമുഖത്തില്‍ ഇമ്രാന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
തനിക്കെതിരെ 94 കേസുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് വാറണ്ടിന്റെ പശ്ചാത്തലത്തില്‍ കോടതിയില്‍ ഹാജരാകുന്നതിന് മുമ്പാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്