പാകിസ്ഥാനിലെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി

JULY 23, 2021, 4:02 AM

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ മകളെ  കൊലപ്പെടുത്തി. ദക്ഷിണ കൊറിയയിലേയും കസാഖിസ്ഥാനിലേയും പാകിസ്ഥാന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ഷൗക്കത്ത് മുക‌ടമിന്റെ മകള്‍ നൂര്‍ മുകടമാണ് വെടിയേറ്റ് മരിച്ചത്. ഇസ്ലാമാബാദിലെ അതീവ സുരക്ഷ മേഖലയില്‍ നടന്ന കൊലപാതകത്തില്‍ നൂറിന്റെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സാഹിര്‍ ജാഫര്‍ എന്നയാളെയാണ് സംഭവ സ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

അതീവ സുരക്ഷ മേഖലയില്‍ തട്ടിക്കൊണ്ടു പോകലും കൊലപാതകവും സര്‍ക്കാരിന്റെ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. 

വിഷയത്തില്‍ അന്വേഷണം പുരോഗമിക്കെ നടന്ന പുതിയകൊലപാതകം പാകിസ്ഥാന്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും. നേരത്തെ പാകിസ്ഥാനിലെ അഫ്ഗാന്‍ സ്ഥാനപതിയുടെ മകളെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി മണിക്കൂറുകള്‍ക്ക് ശേഷം വഴിയിലുപേക്ഷിച്ച്‌ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനെ തുടര്‍ന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ തങ്ങളുടെ സ്ഥാനപതിയേയും ഉന്നത ഉദ്യോഗസ്ഥരേയും പാകിസ്ഥാനില്‍ നിന്ന് തിരിച്ചു വിളിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ തെളിവുകളില്ലെന്ന പാക് നിലപാടിനെതിരെ അഫ്ഗാനിസ്ഥാന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam