വിക്ഷേപണത്തിനിടെ അപകടമുണ്ടായാലും യാത്രികരെ സുരക്ഷിതരാക്കാം; പുതിയ കണ്ടുപിടിത്തവുമായി ഐഎസ്ആർഒ

AUGUST 12, 2022, 11:39 AM

ബംഗളൂരു: ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളുടെ  സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള  രക്ഷാ ഉപകരണത്തിന്റെ മോട്ടോർ വിജയകരമായി പരീക്ഷിച്ച് ഐഎസ്ആർഒ. ലോ ആൾട്ടിറ്റിയൂഡ് എസ്‌കേപ് മോട്ടറിന്റെ കാര്യക്ഷമതയാണ് വിജയത്തിലെത്തിയത്. 

വിക്ഷേപണ വേളയിൽ എന്തെങ്കിലും അപകടങ്ങൾ ഉണ്ടായാൽ പേടകത്തിൽ നിന്ന് സുരക്ഷിതമായി വേർപെടുത്താൻ ഈ സംവിധാനം ഉപയോഗപ്രദമാകും. ഭൗമാന്തരീക്ഷത്തിലൂടെ റോക്കറ്റ് കുതിക്കുന്നതിന് മുമ്പ് അപകടമുണ്ടായാൽ പൈലറ്റിന്റെ സീറ്റ് വാഹനത്തിൽ നിന്ന് വേർപെടുത്തി പുറത്തേക്ക് തള്ളുന്ന സംവിധാനമാണ്  വിജയകരമായി പരീക്ഷിച്ചത്.

ബഹിരാകാശ വാഹനത്തിൽ നിന്ന് ക്രൂ ഇരിക്കുന്ന ഭാഗത്തിനെ പുറത്തേക്ക് തള്ളാനാണ് മോട്ടോർ പ്രവർത്തിക്കുന്നത്. ഇതാണ് ലോ ആൾട്ടിട്യൂഡ് എസ്‌കേപ് സിസ്റ്റം.(എൽഇഎം). സ്‌പെഷ്യൽ പർപ്പസ് സോളിഡ് റോക്കറ്റ് മോട്ടോർ പ്രവർത്തിച്ചാണ് റോക്കറ്റ് കുതിക്കുന്നത്.

vachakam
vachakam
vachakam

ഇതിൽ ഘടിപ്പിക്കുന്ന ഈ സംവിധാനത്തിൽ വിപരീത ദിശയിൽ തീതുപ്പുന്ന നാല് അഗ്നി ബഹിർഗമന സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത് (നോസിൽ). പരമാവധി സീ ലെവൽ ത്രസ്റ്റ് 842ൽ നിജപ്പെടുത്തി 5.98 സെക്കന്റിൽ ക്രൂ ക്യാബിനെ വേർപെടുത്താനാകും. ഉപഗ്രഹത്തെ വിക്ഷേപിച്ചുകൊണ്ടിരിക്കേ പൊട്ടിത്തെറി ഉണ്ടായാൽ പോലും നിമിഷനേരംകൊണ്ട് സഞ്ചാരികൾ ഇരിക്കുന്ന ഭാഗം പുറത്തേക്ക് തെറിക്കും.

തുടർന്ന് പാരച്യൂട്ടിന്റെ സഹായത്താലാണ് ക്യാബിൻ താഴെ ഇറങ്ങുക. ഭൂമിയുടെ അന്തരീക്ഷ വലയത്തിനുള്ളിൽ വെച്ച് എന്ത് സംഭവിച്ചാലും ബഹിരാകാശ സഞ്ചാരികൾ ഇനി മരണപ്പെടില്ലെന്ന സുപ്രധാന സംവിധാനം ഇന്ത്യൻ ബഹിരാകാശ രംഗത്തെ സുപ്രധാന നാഴികക്കല്ലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam