ക്രിസ്ത്യാനികൾ വിശുദ്ധ കുർബാനയിലേയ്ക്ക് മടങ്ങണം കർദ്ദിനാൾ റോബർട്ട് സാറ

SEPTEMBER 14, 2020, 7:36 AM

വത്തിക്കാൻ: സാഹചര്യങ്ങൾ അനുകൂലമായാൽ വിശുദ്ധ കുർബാനയിലേയ്ക്ക് മടങ്ങേണ്ടത് അത്യാവശ്യമാണെന്നും സഭയുടെ കൂട്ടായ്മയിലൂടെയും വിശുദ്ധ കുർബാന അർപ്പണത്തിലൂടെയും അല്ലാതെ ക്രിസ്തീയ ജീവിതം നില നിൽക്കുകയില്ലെന്നും വേൾഡ് എപ്പിസ്കോപ്പൽ കോൺഫറൻ നേതാക്കൾക്കയച്ച കത്തിലൂടെ വത്തിക്കാൻ ആരാധനാ തിരുസംഘത്തിന്റെ തലവനായ കർദ്ദിനാൾ റോബർട്ട് സാറ പറഞ്ഞു. സാഹചര്യങ്ങൾ അനുകൂലമാകുന്ന മുറയ്ക്ക് എത്രയും പെട്ടെന്ന് തന്നെ സാധാരണ ക്രിസ്തീയ ജീവിതത്തിലേയ്ക്ക് മടങ്ങേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

vachakam
vachakam
vachakam
TRENDING NEWS
RELATED NEWS