റഷ്യന്‍ കല്‍ക്കരിയ്ക്ക് യൂറോപ്യന്‍ യൂണിയന്റെ നിരോധനം

AUGUST 13, 2022, 6:06 AM

കീവ്: ഉക്രെയ്‌നിലേക്ക് കൂടുതല്‍ ആയുധങ്ങള്‍ അയക്കുമെന്ന് ഉറപ്പുനല്‍കി പാശ്ചാത്യ രാജ്യങ്ങള്‍. അതേസമയം മോസ്‌കോക്കെതിരായ ഉപരോധം പ്രതിരോധ കയറ്റുമതിയെ പോലും ബാധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ റഷ്യന്‍ കല്‍ക്കരി ഇറക്കുമതിക്ക് യൂറോപ്യന്‍ യൂനിയന്‍ വ്യാഴാഴ്ച സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. 

റഷ്യന്‍ കല്‍ക്കരി കയറ്റുമതിയുടെ 25 ശതമാനത്തെ ബാധിക്കുമെന്നും പ്രതിവര്‍ഷം 800 കോടി ഡോളറിന്റെ നഷ്ടമുണ്ടാവുമെന്നും 27രാഷ്ട്ര യൂറോപ്യന്‍ യൂനിയന്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂനിയന്‍ റഷ്യന്‍ ഗ്യാസ് ഇറക്കുമതി പൂര്‍ണമായി ഒഴിവാക്കാനുള്ള ആലോചനയിലുമാണ്.

ആയുധങ്ങള്‍ കയറ്റുമതി ചെയ്യുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വ്യാഴാഴ്ച വ്യക്തമാക്കി. 710 ദശലക്ഷം യു.എസ് ഡോളറിന്റെ ആയുധകയറ്റുമതിക്ക് ജര്‍മനി അംഗീകാരം നല്‍കിയിട്ടുണ്ട്. ഉക്രെയ്ന് കൂടുതല്‍ സാമ്പത്തിക സഹായവും ജര്‍മനി വാഗ്ദാനം ചെയ്തു. 113 ദശലക്ഷം യു.എസ് ഡോളറിന്റെ പുതിയ സഹായമടക്കം മൊത്തം ധനസഹായം 500 ദശലക്ഷം ഡോളറായി ഉയര്‍ത്തുമെന്ന് ഡെന്മാര്‍ക്ക് അറിയിച്ചു. യു.എസ് ഇതുവരെ 910 കോടി യു.എസ് ഡോളര്‍ സഹായമായി നല്‍കിയിട്ടുണ്ട്.

vachakam
vachakam
vachakam

റഷ്യയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാന്‍ റോക്കറ്റ് വിക്ഷേപണ സംവിധാനങ്ങളും ഗൈഡഡ് മിസൈലുകളും യുക്രെയ്‌നിലേക്ക് അയയ്ക്കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചു. റഷ്യന്‍ നിയന്ത്രിത ക്രിമിയയിലെ വ്യോമതാവളത്തില്‍ ഒമ്പത് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ നശിപ്പിച്ചതായി ബുധനാഴ്ച ഉക്രെയ്ന്‍ അവകാശപ്പെട്ടിരുന്നു. അതേസമയം റഷ്യ ഇത് നിഷേധിച്ചു.

എന്നാല്‍ ഉപഗ്രഹ ചിത്രങ്ങള്‍ ഫോട്ടോകള്‍ ഏഴ് യുദ്ധവിമാനങ്ങളെങ്കിലും തകര്‍ന്നതായും മറ്റുള്ളവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായും വ്യക്തമാക്കി.അതേസമയം യുക്രെയ്‌നുനേരെ റഷ്യന്‍ ഷെല്ലാക്രമണം തുടരുകയാണ്. നിക്കോപോള്‍ നഗരത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 40 ഓളം അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി. ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖല ഗവര്‍ണര്‍ വാലന്റൈന്‍ റെസ്‌നിചെങ്കോ പറഞ്ഞു.

ഉക്രേനിയന്‍ അതിര്‍ത്തിക്കടുത്തുള്ള ടെറ്റ്കിനോ, പോപ്പോവോ-ലെഷാച്ചി - ഗ്രാമങ്ങളില്‍ യുക്രെയ്ന്‍ ആക്രമണമുണ്ടായതായി റഷ്യയിലെ കുര്‍സ്‌ക് മേഖലയിലെ ഗവര്‍ണര്‍ റോമന്‍ സ്റ്റാറോവോയിറ്റ് വ്യാഴാഴ്ച പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam