'സൂക്ഷിച്ച് പെരുമാറണം, നാറ്റോ പ്രവേശനത്തെ ഏത് നിമിഷവും തുര്‍ക്കിക്ക് തടയാം'; മുന്നറിയിപ്പുമായി എർദോഗാൻ

JULY 2, 2022, 6:07 PM

മാഡ്രിഡ്: സ്വീഡന്റെയും ഫിൻലൻഡിന്റെയും നാറ്റോ പ്രവേശനം തുർക്കിക്ക് ഏത് നിമിഷവും തടയാൻ കഴിയുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ  മുന്നറിയിപ്പ്. നാറ്റോ അംഗത്വത്തിന് അപേക്ഷ നൽകി ഇരു രാജ്യങ്ങളും കാത്തിരിക്കുന്ന വേളയിലാണ് എർദോഗന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം സ്വീഡനും ഫിൻലൻഡും നാറ്റോയിൽ ചേരാൻ എർദോഗൻ സമ്മതിച്ചിരുന്നു. ഇതിനുശേഷം തുർക്കി, സ്വീഡൻ, ഫിൻലൻഡ് എന്നീ രാജ്യങ്ങൾ ത്രിരാഷ്ട്ര മെമ്മോറാണ്ടത്തിൽ ഒപ്പുവെക്കുകയും ചില നിബന്ധനകൾ യോഗത്തിൽ ചർച്ച ചെയ്യുകയും ചെയ്തു. 

തുർക്കിയുമായി ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകൾ സ്വീഡനും ഫിൻലൻഡും കർശനമായി പാലിക്കണമെന്നും അല്ലാത്തപക്ഷം നാറ്റോയിൽ ചേരാനുള്ള ശ്രമങ്ങളെ തുർക്കി തടയുമെന്നും എർദോഗൻ പറയുന്നു.

vachakam
vachakam
vachakam

മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ചു എന്ന് കരുതി സ്വീഡന്റെയും ഫിന്‍ലാന്‍ഡിന്റെയും നാറ്റോ അംഗത്വത്തിന് തുര്‍ക്കി അനുമതി നല്‍കി എന്ന് അര്‍ത്ഥമില്ലെന്നും എര്‍ദോഗന്‍ കൂട്ടിച്ചേര്‍ത്തു.

”ആദ്യം സ്വീഡനും ഫിന്‍ലാന്‍ഡും അവരുടെ ഡ്യൂട്ടികള്‍ കൃത്യമായി നിര്‍വഹിക്കണം, അത് മെമ്മോറാണ്ടത്തിലുണ്ട്. അവര്‍ അത് ചെയ്തില്ലെങ്കില്‍, അവരുടെ അപേക്ഷ ഞങ്ങളുടെ പാര്‍ലമെന്റിലേക്ക് അംഗീകാരത്തിന് വേണ്ടി അയക്കുന്ന ചോദ്യമേ ഉയരുന്നില്ല.അവര്‍ അവരുടെ ഡ്യൂട്ടി ചെയ്യുകയാണെങ്കില്‍ ഞങ്ങള്‍ അപേക്ഷ പാര്‍ലമെന്റിലേക്ക് അയക്കും, അങ്ങനെയല്ലെങ്കില്‍ ആ ചോദ്യമേ ഉയരുന്നില്ല,” എര്‍ദോഗന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam