സല്‍മാന്‍ റുഷ്ദിക്കൊപ്പമെന്ന് ഫ്രഞ്ച് പ്ര്‌സിഡന്റ്

AUGUST 13, 2022, 5:47 AM

യുഎസില്‍ നടന്ന ഒരു സാഹിത്യ പരിപാടിയില്‍ കുത്തേറ്റ ബ്രിട്ടീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയപ്പോള്‍ തന്റെ രാജ്യം സല്‍മാന്‍ റുഷ്ദിക്കൊപ്പം നിന്നുവെന്ന് റെഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

33 വര്‍ഷമായി, സല്‍മാന്‍ റുഷ്ദി സ്വതന്ത്രമായ പോരാട്ടം തുടരുന്നു. അദ്ദേഹത്തിന്റെ പോരാട്ടം നമ്മുടേതാണ്, സാര്‍വത്രികമാണ്. എന്നത്തേക്കാളും ഇന്ന് ഞങ്ങള്‍ അദ്ദേഹത്തിന്റെ പക്ഷത്ത് നില്‍ക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ചൗതൗക്വാ ഇന്‍സ്റ്റിറ്റിയൂഷനില്‍ നൂറുകണക്കിന് സദസ്സുകളോട് കലാസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രഭാഷണം നടത്താന്‍ 75 കാരനായ റുഷ്ദിയെ പരിചയപ്പെടുത്തുമ്പോള്‍ ഒരാള്‍ വേദിയിലേക്ക് ഓടിക്കയറി നോവലിസ്റ്റിന്റെ നേരെ കുതിക്കുകയായിരുന്നു. ഉടന്‍ തന്നെ നിലത്തേക്കു വീണു. സംഭവത്തില്‍ സുരക്ഷയൊരുക്കിയ ന്യൂയോര്‍ക്ക് സ്റ്റേറ്റ് പോലീസ്  അക്രമിയെ അറസ്റ്റ് ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam