കെയ്‌റോ: തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലുത് കാവുസോഗ്‌ലു ഈജിപ്തിലെത്തി. പത്തുവര്‍ഷത്തിനിടെ ആദ്യമായാണ് തുര്‍ക്കി വിദേശകാര്യ മന്ത്രി ഈജിപ്തിലെത്തുന്നത്. വിദേശകാര്യ മന്ത്രി സാമിഹ് ശൗക്രിയുമായി ചര്‍ച്ച നടത്തി. നയതന്ത്ര ബന്ധം ഉചിതമായ സമയത്ത് പുനസ്ഥാപിക്കുമെന്ന് ഇരുവരും സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
തുര്‍ക്കിയ തിരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് കാവുസോഗ്‌ലു പറഞ്ഞു.
2013ല്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് സൈനിക തലവന്‍ അബ്ദുല്‍ ഫത്താഹ് അല്‍സീസി അധികാരം പിടിച്ചതുമുതല്‍ തുര്‍ക്കി ഈജിപ്തുമായി നല്ല ബന്ധത്തിലായിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്