തെക്കൻ ഇറാനിൽ ഭൂചലനം; ഗൾഫ്​ രാജ്യങ്ങളിലും പ്രകമ്പനം

JULY 2, 2022, 6:15 AM

തെക്കൻ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ബന്ദർ ഖാമിർ പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനത്തിന്‍റെ പ്രകമ്പനം യു.എ.ഇ അടക്കമുള്ള ഗൾഫ്​ രാജ്യങ്ങളിലുമുണ്ടായതായി റിപ്പോർട്ട്. ബന്ദറെ ഖാമിറിൽ നിന്ന്​ 36 കിലോമീറ്റർ അകലെയാണ്​ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ശനിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 1.32നായിരുന്നു ഭൂചലനം.

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലും ഇതിന്‍റെ പ്രകമ്പനം ഉണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ (എൻ.സി.എം) ഉദ്ദരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട്​ ചെയ്​തു. ദുബൈ, ഷാർജ, ഉമ്മുൽഖുവൈൻ, അജ്​മാൻ എന്നീ എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളിൽ ഭൂചലനം ഉണ്ടായതായി അനുഭവസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

യു.എ.ഇയിൽ ഒരിടത്തും ഭൂചലനം മൂലം യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടില്ലെന്ന് എൻ.സി.എം വ്യക്​തമാക്കി. സൗദി അറേബ്യ, ഒമാൻ, ബഹ്​റൈൻ, ഖത്തർ, പാകിസ്താൻ, അഫ്​ഗാനിസ്താൻ എന്നിവിടങ്ങളിൽ ഇതേസമയം ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്​. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam