മൂന്ന് വര്‍ഷത്തെ പുതുക്കാവുന്ന റെസിഡന്‍സി വിസയ്ക്ക് അപേക്ഷിക്കാന്‍ സുവര്‍ണ്ണാവസരം

SEPTEMBER 25, 2021, 11:28 AM

ദുബായ്: മൂന്ന് വര്‍ഷത്തെ പുതുക്കാവുന്ന റെസിഡന്‍സി വിസയ്ക്ക് അപേക്ഷിക്കാന്‍ സുവര്‍ണ്ണാവസരം.

മൂന്ന് വര്‍ഷത്തെ വിസക്ക് അപേക്ഷിക്കാനുള്ള എറ്റവും കുറഞ്ഞ സാമ്പത്തിക നിക്ഷേപം 7,50,000 ദര്‍ഹമാക്കി കുറച്ച്‌ ദുബായ്.

വരാനിരിക്കുന്ന അന്താരാഷ്ട്ര ഇവന്റായ എക്സ്‌പോ മുന്നില്‍ കണ്ടാണ് ഇത്തരം തീരുമാനത്തിന് ദുബായ് മുതിര്‍ന്നത്.

vachakam
vachakam
vachakam

കുതിച്ചുയരുന്ന റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് നിക്ഷേപത്തിലൂടെ വിസയ്ക്ക് അപേക്ഷിക്കാനുള്ള പരിധിയാണ് ഒരു ദശലക്ഷം ദിര്‍ഹത്തില്‍നിന്ന് 750,000 ദിര്‍ഹമായി കുറച്ചത്.

ഇന്ന് 7,50,000 ദര്‍ഹമോ അതില്‍ കൂടുതല്‍ വസ്തു വകകളോ സ്വന്തമായുള്ള ഒരു വ്യക്തിക്ക് തന്റെ  പങ്കാളിക്കായി മൂന്ന് വര്‍ഷത്തെ പുതുക്കാവുന്ന റെസിഡന്‍സി വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കും.

നിക്ഷേപ നില കുറയ്ക്കുന്നത് ദുബായിലെ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിന് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നും മേഖലയിലെ ഏറ്റവുംവലിയ അന്താരാഷ്ട്ര ഇവന്റായ എക്സ്‌പോ 2020 ദുബായില്‍ ശ്രദ്ധേയമായ തിരിച്ചുവരവിനും ആഗോള നിക്ഷേപകരുടെ കടന്നുവരവിനും സാക്ഷ്യം വഹിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam