ദുബൈയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിച്ച് തുടങ്ങി 

JULY 22, 2021, 5:39 AM

ദുബൈ: കോവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കാൻ കഴിഞ്ഞ ദിവസം കോവിഡ് നിയന്ത്രണങ്ങൾ കർശ്ശനമാക്കുന്നതായി ദുബൈ മുന്‍സിപ്പാലിറ്റി അറിയിച്ചിരുന്നു.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ മടികാട്ടുന്നവർക്കെതിരെ കർശ്ശന നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട അധികൃതർ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു.ഇതിന് പിന്നാലെ മാനദണ്ഡങ്ങള്‍ പാലിക്കാതെയിരുന്നവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് അധികൃതർ. 

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച അഞ്ച് സ്ഥാപനങ്ങള്‍ക്കെതിരെയാണ് ദുബൈ മുന്‍സിപ്പാലിറ്റി ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതിനാൽ ഈ അഞ്ച് സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി.

ജീവനക്കാര്‍ മാസ്‌ക് ധരിക്കാത്തതും ആള്‍ക്കൂട്ടവും മൂലം മിര്‍ദ്ദിഫ്, സത്വ, നായിഫ് എന്നിവിടങ്ങളിലെ നാല് ബാര്‍ബര്‍ഷോപ്പുകളും  ഔദ് മേത്തയില്‍ ഒരു മസാജ് കേന്ദ്രവും അടച്ചുപൂട്ടാൻ ദുബൈ മുന്‍സിപ്പാലിറ്റി ഉത്തരവിട്ടിട്ടുണ്ട്.കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ മറ്റ് രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ഒമ്പത് സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.

vachakam
vachakam
vachakam

കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട് എന്നറിയാൻ ദുബൈയിലെ 2,225 സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം  അധികൃതര്‍ പരിശോധന നടത്തിയത്.  99 ശതമാനം സ്ഥലങ്ങളിലും കൊവിഡ് നിയമങ്ങള്‍ പാലിക്കുന്നതായാണ് കണ്ടെത്തിയതെന്നും ദുബൈ മുന്‍സിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

English summary: Dubai municipal corporation taken necessary actions against those who violated covid restrictions 


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam