ദക്ഷിണാഫ്രിക്കയിലുണ്ടായ കലാപത്തില്‍ 337 പേര്‍ കൊല്ലപ്പെട്ടു

JULY 23, 2021, 3:14 AM

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലുണ്ടായ കലാപത്തില്‍  337 പേര്‍ കൊല്ലപ്പെട്ടു. ഗൗട്ടെംഗ് പ്രവിശ്യയില്‍ 258 പേരും ക്വാസുലുനടാല്‍ പ്രവിശ്യയില്‍ 58 പേരും കൊല്ലപ്പെട്ടതായി മന്ത്രി ഖുംബുഡ്‌സോ നത്ഷവേനി പറഞ്ഞു.

അഴിമതി അന്വേഷണത്തെ തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ജേക്കബ് സുമ 15 മാസം തടവ് അനുഭവിക്കാന്‍ തുടങ്ങിയതിന്റെ ഒരു ദിവസത്തിന് ശേഷമാണ് ഈ മാസം ആദ്യം രാജ്യത്ത് വ്യാപകമായ കൊള്ളയും കലാപവും ആരംഭിച്ചത്.

അക്രമത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച്‌ റേഡിയോ ജോക്കി ഉള്‍പ്പെടെ ആറ് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വര്‍ണ്ണവിവേചനം അവസാനിച്ചതിന് ശേഷം ഉണ്ടായ ഏറ്റവും മോശമായ അവസ്ഥയാണ് ദക്ഷിണാഫ്രിക്കയില്‍ ഇപ്പോഴുള്ളത്. സുമയുടെ ജന്മനാടായ ക്വാസുലുനടാല്‍, ഗൗട്ടെംഗ് എന്നിവടങ്ങളിലാണ് അക്രമം രൂക്ഷമായത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam