കുവൈറ്റ് കോവിഡ് പ്രതിരോധത്തിന്  സംഭാവനയായി നല്‍കിയത് 327.4 മില്യണ്‍ അമേരിക്കന്‍ ഡോളര്‍

SEPTEMBER 26, 2021, 8:29 AM

കുവൈത്ത് സിറ്റി:കുവൈറ്റ് കോവിഡ്-19 പ്രതിരോധത്തിന്  സംഭാവനയായി നല്‍കിയത് 327.4 മില്യണ്‍ അമേരിക്കന്‍ ഡോളര്‍.

യു.എന്‍ ജനറല്‍ അസംബ്ലിയില്‍ കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്‌മദ്‌ അല്‍ ജാബര്‍ അല്‍ സബാഹിന്റെ പ്രതിനിധിയായി പങ്കെടുത്തു സംസാരിച്ച കുവൈത്ത് പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ്‌ അല്‍ സബാഹാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വാക്‌സിന്‍ ലോക രാജ്യങ്ങളില്‍ മുഴുവന്‍ എത്തിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് 40 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്തായും പ്രധാനമന്ത്രി വ്യക്തമാക്കി.

vachakam
vachakam
vachakam

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ കോവിഡ്-19 പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതിനാണ് പ്രധാനമായും കുവൈത്ത് ലക്ഷ്യമിടുന്നത്.

രാജ്യത്തെ എല്ലാ വിഭാഗം ജനതക്കും, സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി കുത്തിവെപ്പ് പൂര്‍ത്തിയാക്കി വരുന്നതായും ഇതിനകം 72 ശതമാനത്തിലേറെ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കി കുവൈത്ത് മാതൃകയായതായും കുവൈത്ത് പ്രധാനമന്ത്രി യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വിശദീകരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam