കൊളംബോ: ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയ്ക്ക് കൊളംബോ കോടതി യാത്രാവിലക്ക് ഏർപ്പെടുത്തി. മഹിന്ദ രാജപക്സെയും മകൻ നമൽ രാജപക്സെയും ഉൾപ്പെടെ 17 പേരെയാണ് കോടതി തടഞ്ഞിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ സമരം നടത്തിയ പ്രക്ഷോഭകാർക്കെതിരെ അകാരണമായി ആക്രമണം അഴിച്ചുവിട്ടുവെന്നാണ് മഹിന്ദയ്ക്കെതിരെ ഉയരുന്ന ആരോപണം. ശ്രീലങ്കൻ കോടതിയുടേതാണ് നടപടി.
പ്രതിഷേധക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ സമാധാനപരമായ അന്വേഷണം നടത്താൻ കൊളംബോ മജിസ്ട്രേറ്റ് പോലീസിനോട് ആവശ്യപ്പെട്ടു. പ്രതിഷേധക്കാർക്ക് നേരെയുണ്ടായ ആക്രമണം രാജ്യത്ത് ശക്തമായ പ്രതിഷേധത്തിനും കലാപത്തിനും ഇടയാക്കിയിരുന്നു. സമരത്തിനിടെ എട്ട് പേർ കൊല്ലപ്പെട്ടു. മുന്നൂറോളം പേർക്ക് പരിക്കേറ്റു.
സംഭവത്തിൽ മഹിന്ദ രജപക്സെയ്ക്കെതിരെ കോടതിയിൽ പൊതുതാത്പര്യ ഹർജി എത്തി. രജപക്സെയേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്യണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ അറസ്റ്റ് ആവശ്യം കോടതി തള്ളി. മഹിന്ദ രജപക്സെയുടെ നിർദ്ദേശത്തെ തുടർന്ന് 3000ത്തോളം ആളുകൾ കൊളംബോയിലെ പ്രതിഷേധ പരിപാടിയിലേക്ക് വന്ന് ആക്രമണത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.
അതേസമയം ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയിൽ യുഎൻപി നേതാവ് റെനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയാകും. ഇന്ന് വൈകുന്നേരം ആറരയ്ക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രി കൂടിയാണ് ഇദ്ദേഹം. സമവായ നീക്കത്തിന്റെ ഭാഗമായാണ് വിക്രമസിംഗയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്